ന്യൂഡല്‍ഹി: അഫ്‌ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ഡല്‍ഹിയിലെത്തിയ അഫ്‌ഗാൻ യുവതി.
"ലോകം അഫ്‌ഗാനിസ്ഥാനെ ഉപേക്ഷിച്ചതായി എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഞങ്ങളുടെ സുഹൃത്തുക്കൾ കൊല്ലപ്പെടാൻ പോകുന്നു. അവര്‍ ഞങ്ങളെ കൊല്ലാന്‍ പോവുകയാണ്. ഞങ്ങളുടെ സ്ത്രീകള്‍ക്ക് ഇനി ഒരു അവകാശവും ആ രാജ്യത്ത് ഉണ്ടാവില്ല" യുവതി പറഞ്ഞു.
അതേസമയം അഫ്‌ഗാൻ സര്‍ക്കാറും താലിബാനും തമ്മിൽ ഒരു സമാധാന ഉടമ്പടി ഉണ്ടായിരുന്നുവെന്നും അതൊരു കൈമാറ്റ പ്രക്രിയയുടെ ഭാഗം മാത്രമാണെന്നും അഫ്‌ഗാൻ എംപി അബ്ദുൽ ഖാദർ സസായി പ്രതികരിച്ചു.
-
#WATCH | "I can't believe the world abandoned #Afghanistan. Our friends are going to get killed. They (Taliban) are going to kill us. Our women are not going to have any more rights," says a woman who arrived in Delhi from Kabul pic.twitter.com/4mLiKFHApG
— ANI (@ANI) August 15, 2021 " class="align-text-top noRightClick twitterSection" data="
">#WATCH | "I can't believe the world abandoned #Afghanistan. Our friends are going to get killed. They (Taliban) are going to kill us. Our women are not going to have any more rights," says a woman who arrived in Delhi from Kabul pic.twitter.com/4mLiKFHApG
— ANI (@ANI) August 15, 2021#WATCH | "I can't believe the world abandoned #Afghanistan. Our friends are going to get killed. They (Taliban) are going to kill us. Our women are not going to have any more rights," says a woman who arrived in Delhi from Kabul pic.twitter.com/4mLiKFHApG
— ANI (@ANI) August 15, 2021
also read: കാബൂളില്‍ പതിനായിരങ്ങളുടെ പലായനം; ആകാശത്തേക്ക് വെടിയുതിര്‍ത്ത് യുഎസ് സൈന്യം
'ഇപ്പോൾ കാബൂളിൽ സ്ഥിതി ശാന്തമാണ്. താലിബാന് ഏറ്റവും അടുത്ത പിന്തുണ നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ. എന്‍റെ കുടുംബം ഇപ്പോഴും കാബൂളിലാണുള്ളത്'. ഖാദർ സസായി കൂട്ടിച്ചേര്‍ത്തു.
129 പേരുമായി ഞായാറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാബൂളിൽ നിന്നുള്ള വിമാനം ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.