കാബൂള്‍: അഫ്ഗാനില്‍ തകര്‍ന്നുവീണത് അമേരിക്കയുടെ സൈനിക വിമാനമാണെന്ന വാദവുമായി താലിബാന്‍. ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി താലിബാന്‍ അവകാശപ്പെടുന്നു. താലിബാന്റെ നിയന്ത്രണത്തിലുള്ള ഘസ്നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്.
അമേരിക്കന്‍ വ്യോമസേന ഉപയോഗിക്കുന്ന ഇ-11 എ വിമാനം കത്തിയമരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതെ സമയം, വിമാനം തങ്ങളുടേതാണെന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടില്ല.
അഫ്ഗാന്റെ നിയന്ത്രണത്തിലുള്ള അരിയാന എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അരിയാന എയര്‍ലൈന്‍സ് ഇത് നിഷേധിക്കുകയായിരുന്നു. വിമാനം തര്‍ന്നത് സംബന്ധിച്ച് അഫ്ഗാന്‍ സര്‍ക്കാരും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.