ETV Bharat / international

താലിബാനിലെ നംഗർഹാറില്‍ 65 ഐഎസ് ഭീകരര്‍ കീഴടങ്ങി

കോട്ട്, ഭാട്ട്കോട്ട് ജില്ലകളില്‍ താലിബാന്‍റെ ഇടനിലക്കാര്‍ ഐഎസ് പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് കീഴടങ്ങല്‍ എന്നാണ് പുറത്ത് വരുന്ന വിവരം.

author img

By

Published : Nov 1, 2021, 8:13 AM IST

ഐഎസ് ഭീകരര്‍ കീഴടങ്ങി  താലിബാനില്‍ ഐഎസ് ഭീകരര്‍ കീഴടങ്ങി  കാബൂള്‍  Taliban  Afghanistan  Islamic State terrorists
താലിബാനിലെ നംഗർഹാറില്‍ 65 ഐഎസ് ഭീകരര്‍ കീഴടങ്ങി

കാബൂള്‍: 65 ഇസ്ലാമിക് സ്റ്റേറ്റ്സ് (ഐ.എസ്) ഭീകരര്‍ കീഴടങ്ങിയതായി താലിബാന്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ഇസ്റ്റേണ്‍ നംഗർഹാറിലാണ് ഭീകരര്‍ കീഴടങ്ങിയത്. കോട്ട്, ഭാട്ട്കോട്ട് ജില്ലകളില്‍ താലിബാന്‍റെ ഇടനിലക്കാര്‍ ഐഎസ് പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് കീഴടങ്ങല്‍ എന്നാണ് പുറത്ത് വരുന്ന വിവരം. കീഴടങ്ങിയവര്‍ തങ്ങളുടെ മുന്‍കാലത്തെ പ്രവര്‍ത്തനം അവാസാനിപ്പിക്കാമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളെ അറിയിച്ചിരുന്നു. ഇതോടെയാണ് കീഴടങ്ങലിന് കളമൊരുങ്ങിയത്.

Also Read: വീണ്ടും സ്കൂളിലേക്ക്, പാലിക്കണം സര്‍ക്കാര്‍ നിര്‍ദേശം; ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി

തിരിച്ചെത്തിയവര്‍ക്ക് മാപ്പ് നല്‍കിയതായി നംഗർഹാറിലെ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി ഡയറക്ടർ ഡോ. ബഷീർ പറഞ്ഞു. കീഴടങ്ങിയവര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നംഗർഹാര്‍ കേന്ദ്രീകരിച്ച് നാളുകളായി വലിയ രീതയിലുള്ള ആക്രമണങ്ങളാണ് നടന്നിരുന്നത്. പ്രദേശത്ത് ഐ.എസ് ഭീകരര്‍ കടത്തു ആക്രമണമാണ് നടത്തിയിരുന്നത്.

അതിനിടെ അടുത്തിടിെ കാബൂളില്‍ മറ്റൊരു ഭീകര സംഘനടയായ ദാഇഷ് ഒളിത്താവളം തകര്‍ത്തതായി താലിബാന്‍ സേന അറിയിച്ചു. വടക്കൻ കുന്ദൂസ് പ്രവിശ്യയിലെ ഒരു ഷിയാ പള്ളിയിൽ 100-ലധികം ആളുകളെ കൊന്നൊടുക്കിയ വൻ ചാവേർ ബോംബാക്രമണം, കാണ്ഡഹാറിൽ വൻ ചാവേർ ബോംബാക്രമണം തുടങ്ങിയവ നടത്തിയത് ഈ സംഘമാണെന്നാണ് താലിബാന്‍ സൈന്യം നല്‍കുന്ന വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.