കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഉറുസ്‌ഗാൻ പ്രവിശ്യയിൽ നടന്ന പ്രത്യേക സൈനിക നടപടിയിൽ 12 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. മധ്യ ഉറുസ്‌ഗാൻ പ്രവിശ്യയിലെ തരിങ്കോട്ട്, ഗിസാബ് ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. അതേസമയം എട്ട് താലിബാൻ തീവ്രവാദികളെ പരിക്കുകളോടെ പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അഫ്‌ഗാൻ സേനയിൽ നിന്ന് പല പ്രദേശങ്ങളും പിടിച്ചെടുക്കാൻ നാളുകളായി താലിബാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ഗിസാബ്, ദെ റാവൂദ് ജില്ലകളിൽ താലിബാൻ ആക്രമണം നിരന്തരമായി തുടരുകയാണ്.
താലിബാനെതിരെ സൈനിക നീക്കവുമായി അഫ്‌ഗാൻ; 12 ഭീകരരെ വധിച്ചു - Uruzgan Taliban insurgent killed
അഫ്‌ഗാൻ സേനയിൽ നിന്ന് പല പ്രദേശങ്ങളും പിടിച്ചെടുക്കാൻ നാളുകളായി താലിബാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഗിസാബ്, ദെ റാവൂദ് ജില്ലകളിൽ താലിബാൻ ആക്രമണം നിരന്തരമായി തുടരുകയാണ്.