കാബുൾ: താലിബാൻ തീവ്രവാദികളും സർക്കാർ സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് അഫ്‌ഗാൻ അതിർത്തി സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്ക്. അഫ്‌ഗാനിസ്ഥാനിലെ കുണ്ടുസ് പ്രവിശ്യയിലും പ്രവിശ്യാ ഗവർണറുടെ ഓഫിസ് വളപ്പിലുമാണ് ആക്രമണമുണ്ടായത്. താലിബാൻ തീവ്രവാദികൾ ഐ.ഇ.ഡി സ്ഫോടകവസ്‌തു ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. പ്രവിശ്യാ ഗവർണറുടെ ഓഫിസ് വളപ്പിൽ നടന്ന ആക്രമണത്തിൽ മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ച് അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റതായി പ്രാദേശിക സർക്കാർ വക്താവ് എസ്‌മത്തുള്ള മുറാഡി പറഞ്ഞു.
താലിബാൻ ആക്രമണത്തിൽ മൂന്ന് അഫ്‌ഗാൻ അതിർത്തി സേനാംഗങ്ങൾ കൊല്ലപ്പെട്ടു - ഐ.ഇ.ഡി സ്ഫോടകവസ്‌തു
അഫ്‌ഗാനിസ്ഥാനിലെ കുണ്ടുസ് പ്രവിശ്യയിലും പ്രവിശ്യാ ഗവർണറുടെ ഓഫിസ് വളപ്പിലുമാണ് ആക്രമണമുണ്ടായത്. താലിബാൻ തീവ്രവാദികൾ ഐ.ഇ.ഡി സ്ഫോടകവസ്‌തു ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
![താലിബാൻ ആക്രമണത്തിൽ മൂന്ന് അഫ്‌ഗാൻ അതിർത്തി സേനാംഗങ്ങൾ കൊല്ലപ്പെട്ടു Taliban northern afghanistan Taliban attacks താലിബാൻ ആക്രമണം അഫ്‌ഗാൻ അതിർത്തി സേനാംഗങ്ങൾ ഐ.ഇ.ഡി സ്ഫോടകവസ്‌തു കാബുൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9396229-221-9396229-1604282156386.jpg?imwidth=3840)