ETV Bharat / international

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ഐ‌എൻ‌എസ് ജലാശ്വ ഇന്ന് പുറപ്പെടും - Iran news

ജൂൺ 11 ന് ഐ‌എൻ‌എസ് ഷാർദുൽ കപ്പൽ ഇറാനിൽ നിന്ന് 233 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവന്നിരുന്നു

Samudra
Samudra
author img

By

Published : Jun 25, 2020, 3:39 PM IST

ടെഹ്‌റാൻ: ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്നതിന് പോയ യുദ്ധക്കപ്പൽ ഐ‌എൻ‌എസ് ജലാശ്വ യാത്രക്കാരുമായി ഇന്ന് പുറപ്പെടുമെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. ഓപ്പറേഷൻ സമുദ്ര സേതു വഴിയാണ് ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്നത്.

ഇന്നലെ ഐ‌എൻ‌എസ് ജലാശ്വ ബന്ദർ അബ്ബാസ് തുറമുഖത്ത് എത്തിയതായി ഇന്ത്യൻ നാവികസേന ട്വീറ്റ് ചെയ്തു. ജൂൺ 11 ന് ഐ‌എൻ‌എസ് ഷാർദുൽ കപ്പൽ ഇറാനിൽ നിന്ന് 233 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവന്നിരുന്നു. കൊറോണ വൈറസ് പകർച്ചവ്യാധിക്കിടയിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുവരാനുള്ള വന്ദേ ഭാരത് മിഷന്‍റെ ഭാഗമാണ് ഓപ്പറേഷൻ സമുദ്ര സേതു. ഇന്ത്യൻ പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ നാവികസേന മെയ് എട്ടിനാണ് ഓപ്പറേഷൻ സമുദ്ര സേതു ആരംഭിച്ചത്. ഐ‌എൻ‌എസ് ജലാശ്വയും മഗറും ഇതിനകം 2,874 പേരെ മാലിദ്വീപിൽ നിന്നും ശ്രീലങ്കയിൽ നിന്നും കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളിലേക്ക് തിരികെ എത്തിച്ചു. ജൂൺ 23 ന് ഐ‌എൻ‌എസ് ഐരാവത്ത് മാലദ്വീപിൽ നിന്ന് 198 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.