ETV Bharat / international

ഏപ്രിൽ 25 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ശ്രീലങ്കൻ പ്രസിഡന്‍റ്

author img

By

Published : Mar 3, 2020, 2:20 PM IST

പ്രസിഡന്‍റിന്‍റെ അധികാരങ്ങൾ വർധിപ്പിക്കാനാണ് പാർലമെന്‍റ് പിരിച്ചുവിട്ട് ഏപ്രിലിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ആക്ഷേപം.

Gotabaya Rajapaksa  Sri Lanka elections in April  Sri Lanka parliament  Mahinda Rajapaksa  Sri Lankan Parliament dissolved  ഏപ്രിൽ 25 ന് തിരഞ്ഞെടുപ്പ്  രാഷ്ട്രപതി അധികാരങ്ങൾ
ഏപ്രിൽ 25 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ശ്രീലങ്കൻ പ്രസിഡന്റ്

കൊളംബിയ (ശ്രീലങ്ക): ശ്രീലങ്കയിൽ ഏപ്രിൽ 25 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ശ്രീലങ്കൻ പ്രസിഡന്‍റ് . എന്നാല്‍ പ്രസിഡന്‍റിന്‍റെ അധികാരങ്ങൾ വർധിപ്പിക്കാനാണ് പാർലമെന്‍റ് പിരിച്ചുവിട്ട് ഏപ്രിലിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട് . പാർലമെൻറ് കാലാവധി അവസാനിക്കുന്നതിന് ആറുമാസം മുമ്പാണ് പ്രസിഡന്‍റ് ഗോതബായ രജപക്സെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ നവംബറിലാണ് രജപക്സെ അധികാരത്തിൽ വന്നത്. തനിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുൻ പ്രസിഡന്‍റ് കൊണ്ടുവന്ന ഭരണഘടനാ പരിഷ്കാരങ്ങള്‍ രാഷ്ട്രപതിയുടെ അധികാരം കുറയ്ക്കുകയും, പാർലമെന്‍റിനും സ്വതന്ത്ര കമ്മീഷനുകൾക്കും കൂടുതല്‍ അധികാരങ്ങൾ നൽകുകയും ചെയ്തിരുന്നു. അതിനാൽതന്നെ ഭരണഘടനയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ രജപക്സയ്ക്ക് പാർലമെന്‍റ് പിന്തുണ ആവശ്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.