ETV Bharat / state

വളര്‍ത്ത് നായകളില്‍ നിന്ന് വൈറസ് രോഗം പടരുന്നു; പൂച്ചകളെയും സൂക്ഷിക്കുക, ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍

പ്രതിരോധ കുത്തിവയ്പ്പ്‌ മാത്രമാണ് വൈറസ് രോഗങ്ങളെ തടയാനുള്ള മാര്‍ഗം. നായകളില്‍ നിന്ന് പൂച്ചകളിലേക്കും രോഗം പടരാൻ സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു

VIRAL INFECTION DOGS  വളര്‍ത്ത് നായകളില്‍ വൈറസ് രോഗം  പ്രതിരോധ കുത്തിവയ്പ്പ്‌  PET DOGS VIRAL INFECTION
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 28, 2024, 3:04 PM IST

കണ്ണൂര്‍: വളര്‍ത്ത് നായകളില്‍ നിന്ന് വൈറസ് രോഗം പിടിപെടുന്നുവെന്ന ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. കണ്ണൂർ ജില്ലയിൽ വളർത്തു നായകളിൽ നിന്നും വൈറസ് രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യം നിലനില്‍ക്കവെയാണ് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയത്. കനൈൻ ഡിസ്റ്റമ്പ, പാർവോ വൈറൽ ഇൻഫെക്ഷൻ വൈറൽ ഹൈമറൈറ്റിസ് രോഗങ്ങളാണ് വ്യാപകമാകുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പൂച്ചകളിലേക്കും രോഗം പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കണമെന്ന നിര്‍ദേശമാണ് പ്രധാനമായും ജില്ലാ ഭരണകൂടം നല്‍കിയിട്ടുള്ളത്. പ്രതിരോധ കുത്തിവയ്പ്പ്‌ മാത്രമാണ് വൈറസ് രോഗങ്ങളെ തടയാനുള്ള പ്രതിവിധി. കുത്തിവയ്പ്പ്‌ എടുക്കുന്നതിനായി നായകളെ ആശുപത്രിയിൽ എത്തിക്കുന്നവരുടെ എണ്ണവും മുൻകാലങ്ങളിൽ അപേക്ഷിച്ചു കൂടുതലാണ്. ചൂട് കൂടുന്നതോടെ രോഗം വ്യാപകമായി പടർന്നു പിടിക്കുമെന്ന് ഡോക്‌ടർ പി കെ ബിജു പറയുന്നു.

രോഗങ്ങളും രോഗ ലക്ഷണങ്ങളും

1. കാനൈ ഡിസ്റ്റമ്പ

നായകളില്‍ വിശപ്പില്ലായ്‌മയാണ് പ്രകടമാകുന്ന ആദ്യ ലക്ഷണം. പിന്നീട് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാവുന്നു. മൂക്കിൽ നിന്നും കണ്ണിൽ നിന്നും സ്രവം വരുകയും നെറ്റിയുടെയോ വയറിൻ്റെയോ ഭാഗത്ത് ചെറിയ കുരുക്കൾ ഉണ്ടാവുകയും ചെയ്യുന്നു.

സ്രവത്തിലൂടെയും വായുവിലൂടെയും സമ്പർക്കത്തിലൂടെയും പെട്ടെന്ന് നായകള്‍ക്ക് രോഗം പടർന്നു പിടിക്കുമെന്നും മുന്നറിയിപ്പുണ്ട്. വൈറസ് രോഗമായതിനാൽ ചികിത്സ പൂർണമായും ഫലപ്രദമല്ല. പ്രതിരോധമാണ് പോംവഴിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

2. പാർവോ വൈറൽ ഇൻഫെക്ഷൻ

വയറിളക്കവും ഛർദിയും ആണ് പ്രധാന രോഗ ലക്ഷണങ്ങൾ. ഭക്ഷണത്തോട് വിമുഖത കാണിക്കലാണ് ആദ്യം പ്രകടിപ്പിക്കുന്ന ലക്ഷണം. പിന്നെ ക്ഷീണം ബാധിച്ചു കിടക്കുകയും ചയ്യും. ഇങ്ങനെ കണ്ടാല്‍ ഉടൻതന്നെ അടുത്തുള്ള വെറ്റിനറി ആശുപത്രിയുമായി ബന്ധപ്പെടുക. കൂടെയുള്ള നായകളിൽ നിന്നും സമ്പർക്കത്തിലൂടെയാണ് രോഗം പടരുന്നത്.

മുൻകരുതലുകൾ

വളർത്തു നായ്ക്കളെ പുറത്തു വിടാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട മുൻകരുതല്‍. തെരുവുനായകൾക്കും മറ്റും രോഗ ബാധയുണ്ടെങ്കിൽ അതിൻ്റെ സ്രവങ്ങൾ മണ്ണിൽ ഉണ്ടാകും. അതുവഴി രോഗം പകരാൻ സാധ്യതയുണ്ട്. കൃത്യമായി പ്രതിരോധ കുത്തിവയ്പ്പ്‌ എടുക്കുക എന്നതാണ് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.

രോഗലക്ഷണം കണ്ടാൽ ഉടൻ തന്നെ വെറ്റിനറി ഡോക്‌ടറെ സമീപിക്കുക. രോഗം ബാധിച്ചവയെ മാറ്റിപ്പാർപ്പിച്ച് പരിചരിക്കുകയും വേണം. ആറാഴ്‌ച പ്രായമാകുമ്പോൾ തന്നെ മൾട്ടി കമ്പോണൻ്റ് വാക്‌സിൻ എടുക്കാവുന്നതാണ്. ഇതിലൂടെ രണ്ട് രോഗങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും. എട്ട് ആഴ്‌ച എത്തുമ്പോൾ ബൂസ്റ്റർ ഡോസ് എടുക്കണം. പിന്നെ എല്ലാവർഷവും വാക്‌സിനും എടുക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

Read More: പ്രിയങ്കാ ഗാന്ധി ഇന്നുമുതൽ എംപി; സത്യപ്രതിജ്ഞ അൽപസമയത്തിനകം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.