കൊളംബോ: ശ്രീലങ്കയില്‍ 30,000 കടന്ന് കൊവിഡ് ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ എഴുനൂറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് 21,800 പേര്‍ക്ക് ഇതുവരെ രോഗം പൂര്‍ണമായും ഭേദമായി. നിലവില്‍ 8,128 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 144 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ശ്രീലങ്കയില്‍ കൊവിഡിന്‍റെ രണ്ടാം വരവില്‍ ഇരുപത്തയ്യായിരത്തിലധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 9,55,000 സാമ്പിളുകള്‍ പരിശോധിച്ചു. ശ്രീലങ്കയില്‍ മാസ്‌ക്കും സാമൂഹ്യ അകലവും പാലിച്ചില്ലെങ്കില്‍ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കും.
ശ്രീലങ്കയില്‍ 30,000 കടന്ന് കൊവിഡ് ബാധിതര്‍
രാജ്യത്ത് 21,800 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി