ETV Bharat / international

സിംഗപ്പൂരില്‍ 399 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 48,434 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മൂലം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

Singapore reports 399 news COVID-19 cases  Singapore  COVID-19  സിംഗപ്പൂരില്‍ 399 പേര്‍ക്ക് കൂടി കൊവിഡ്  സിംഗപ്പൂര്‍  കൊവിഡ് 19
സിംഗപ്പൂരില്‍ 399 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jul 21, 2020, 4:09 PM IST

സിംഗപ്പൂര്‍: പുതുതായി 399 പേര്‍ക്ക് കൂടി സിംഗപ്പൂരില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 48,434 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും ഡോര്‍മിറ്ററികളില്‍ താമസിക്കുന്ന വിദേശ തൊഴിലാളികളാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മൂലം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. 27 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം കൊവിഡ് സ്ഥിരീകരിച്ച 399 പേരില്‍ 390 പേരും ഡോര്‍മിറ്ററില്‍ താമസിക്കുന്ന വിദേശ തൊഴിലാളികളും ശേഷിക്കുന്ന ഒമ്പത് പേരില്‍ ഒരാള്‍ സിംഗപ്പൂര്‍ സ്വദേശിയും ബാക്കിയുള്ളവര്‍ വര്‍ക്ക് പാസില്‍ ഡോര്‍മിറ്ററിക്ക് പുറത്ത് താമസിക്കുന്ന വിദേശികളുമാണ്.

കഴിഞ്ഞ ദിവസം സിംഗപ്പൂരിലെത്തിയ മൂന്ന് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 183 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 3454 പേര്‍ കമ്മ്യൂണിറ്റി കെയര്‍ സെന്‍ററുകളില്‍ ചികില്‍സയിലാണ്. 44,371 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും രോഗവിമുക്തി നേടിയിട്ടുണ്ട്. തിങ്കളാഴ്‌ച 285 പേരാണ് രോഗവിമുക്തി നേടിയത്. 247,000 വിദേശ തൊഴിലാളികളാണ് ഇതുവരെ കൊവിഡ് പരിശോധന നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.