സിംഗപ്പൂർ: വിദേശത്ത് നിന്നെത്തിയ 211 പേർക്കുൾപ്പെടെ സിംഗപ്പൂരിൽ 214 പേർക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആകെ രോഗികളുടെ എണ്ണം 40,818 ആയി. ഇതുവരെ 26 പേർ രോഗത്തിന് കീഴടങ്ങി. മെയ് 10 ന് ശേഷം വിദേശത്ത് നിന്നെത്തിയവരിൽ ആദ്യമായി ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിലെത്തിയ ബംഗ്ലാദേശ് പൗരനാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഇതുവരെ രോഗം ബാധിച്ച 29,589 പേർക്ക് രോഗമുക്തി നേടി.
സിംഗപ്പൂരിൽ 214 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആകെ രോഗികളുടെ എണ്ണം 40,818 ആയി
Covid