ETV Bharat / international

സിംഗപ്പൂരിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 732 ആയി - COVID-19

വെള്ളിയാഴ്ച 49 കൊവിഡ് 19 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു

സിംഗപ്പൂർ  പ്രധാനമന്ത്രി ലീ ഹ്‌സിയൻ ലൂംഗ്  കൊവിഡ് 19 ബാധിതർ  Singapore  COVID-19  'tide still coming in'
സിംഗപ്പൂരിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 732 ആയി
author img

By

Published : Mar 28, 2020, 11:28 AM IST

സിംഗപ്പൂർ: രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 732 ആയതായി പ്രധാനമന്ത്രി ലീ ഹ്‌സിയൻ ലൂംഗ് അറിയിച്ചു. വെള്ളിയാഴ്ച മാത്രം 49 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ 17 പേരുടെ നില ഗുരുതരമാണ്.

കൊവിഡ് 19 ബാധിതരുടെ എണ്ണം വർധിച്ച് വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ജനങ്ങൾ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും അഭ്യർഥിച്ചു. വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവർ വീട്ടിൽ തന്നെ തുടരണമെന്നും ബന്ധുക്കളുമായി അകലം പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ജനങ്ങൾ സഹകരിച്ചാൽ മാത്രമെ കൊവിഡ് 19 വ്യാപനം തടയാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.