മോസ്‌കോ: റഷ്യയിലെ പേം സർവകലാശാലയിൽ വെടിവയ്‌പ്. എട്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. റഷ്യൻ ഇൻവസ്റ്റിഗേറ്റ് കമ്മറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേ സമയം 14 പേർക്ക് പരിക്കേറ്റതായി പേം മേഖലയിലെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്‌തു.
അജ്ഞാതനായ തോക്കുധാരി സർവകലാശാലയിൽ വച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രസ് സർവീസ് അറിയിച്ചു. ക്ലാസ് മുറികളിൽ നിന്ന് വിദ്യാർഥികൾ കെട്ടിടത്തിന്‍റെ ജനാലകളിൽ നിന്ന് ചാടി രക്ഷപ്പെട്ടതായി നിയമ നിർവഹണ വിഭാഗത്തിലെ വൃത്തങ്ങൾ വ്യക്തമാക്കി. വിദ്യാർഥികളും അധ്യാപകരും ക്ലാസ്‌റൂമുകളിൽ ലോക്ക് ചെയ്‌തിരിക്കുകയാണെന്നും ക്യാമ്പസ് വിടാൻ കഴിയുന്നവരോട് അങ്ങനെ ചെയ്യാൻ സർവകലാശാലയും അഭ്യർഥിച്ചിട്ടുണ്ട്.
അതേ സമയം ആയുധധാരിയെ കസ്റ്റഡിയിലെടുത്തുവെന്ന് റഷ്യൻ ഇന്‍റീരിയർ മന്ത്രാലയം അറിയിച്ചു. അന്വേഷണ കമ്മറ്റി അന്വേഷണം ആരംഭിച്ചു.
ALSO READ: എങ്ങനെ ക്യാപ്റ്റനാകാം..? മന്ത്രിമാരുടെ 'പരിശീലനത്തിന്' തുടക്കം