കാബൂൾ: അഫ്ഗാനിലെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ സൈനിക മേധാവി കൊല്ലപ്പെട്ടു. ദേശീയ സൈന്യത്തിന്‍റെ മൂന്നാം ബ്രിഗേഡ് ചീഫ് സ്റ്റാഫ് മേധാവി അബ്ദുൽ ബസീർ നൂരിസ്ഥാനിയാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ മറ്റ് എട്ട് സൈനിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പ്രവിശ്യയിലെ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു.