വാഷിംഗ്ടൺ: ഇറാൻ യുഎസ് പിരിമുറുക്കം രൂക്ഷമാകുന്നതിനിടെ വൈറ്റ് ഹൗസിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. മേഖലയിലെ സ്ഥിതിഗതികൾ പ്രത്യേകമായി നിരീക്ഷിച്ച് വരികയാണ്. യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
ഇറാൻ സൈനിക തലവൻ ഖാസിം സുലൈമാനിക്ക് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഉടലെടുത്തത്. ഇറാഖിലെ അമേരിക്കൻ വ്യോമതാവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയാണ് ഇറാൻ തിരിച്ചടിച്ചത്. അൽ ആസാദ്, ഇർബിൽ എന്നിവിടങ്ങളിലായി ഒരു ഡസനോളം മിസൈലുകളാണ് പതിച്ചത്.
ആക്രമണത്തിൽ നാശനഷ്ടം വിലയിരുത്തുകയാണെന്നും നാളെ പ്രതികരിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തങ്ങളുടെ സൈന്യം സുസജ്ജരെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.