ദമാസ്‌കസ്: വടക്കന്‍ സിറിയയിലെ അഫ്രിനിൽ തുടർച്ചയായി രണ്ട് സ്‌ഫോടനങ്ങൾ നടന്നു. കഴിഞ്ഞ ദിവസം 40 പേരുടെ ജീവനെടുത്ത ആദ്യ സ്‌ഫോടനം കഴിഞ്ഞ് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടാമതും സ്ഫോടനം ഉണ്ടായത്. മഹമൂദിയയുടെ അടുത്തുള്ള പട്ടണത്തിൽ നടന്ന സ്‌ഫോടനത്തിൽ എത്ര പേർ മരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വാഹനത്തിൽ നിന്നും സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചായിരുന്നു അപകടം. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
സിറിയയിൽ തുടർച്ചയായി രണ്ട് സ്‌ഫോടനങ്ങൾ
അഫ്രിനിൽ ഉണ്ടായ രണ്ടാം സ്‌ഫോടനത്തിൽ എത്ര പേർ മരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല