മോസ്കോ: റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന് രാജി സമർപ്പിച്ചു. മെഡ്‌വദേവിന്‍റെ സേവനത്തിന് പുടിൻ നന്ദി പറഞ്ഞു. ബുധനാഴ്ച പ്രധാനമന്ത്രിമാരുടെയും കാബിനറ്റ് അംഗങ്ങളുടെയും ഉയർന്ന അധികാരം നൽകുന്ന നിയമം ഭേദഗതി ചെയ്യാൻ പുടിൻ തന്‍റെ പ്രസംഗത്തിൽ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് മെദ്‌വദേവിന്‍റെ രാജി എന്നാണ് ആക്ഷേപം. എന്നാൽ മെദ്‌വദേവിനെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി കൗൺസിലിന്‍റെ ഡെപ്യൂട്ടി ആയി നിയമിക്കാൻ പുടിൻ പദ്ധതിയിടുന്നതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ സേവനത്തിൽ തുടരാനും പുടിൻ മെദ്‌വദേവിന്‍റെ മന്ത്രിസഭയിലെ അംഗങ്ങളോട് ആവശ്യപ്പെട്ടു. 2024 ൽ കാലാവധി അവസാനിച്ചതിനുശേഷം പുതിയ അധികാരസ്ഥാനം സ്വയം രൂപപ്പെടുത്താനുള്ള പുടിന്‍റെ ശ്രമത്തിന്‍റെ ഭാഗമായാണ് നിർദിഷ്ട നീക്കമെന്നും ആക്ഷേപമുണ്ട്.