മോസ്കോ: ഞായറാഴ്ച മാത്രം റഷ്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത് 9268 പേര്‍ക്ക്. ഈ ആഴ്ചയില്‍ ആദ്യമായാണ് ഒരു ദിവസം ഒമ്പതിനായിരത്തിലധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. അതേസമയം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയതും ഞായറാഴ്ചയാണ്. 138 ആണ് മരണനിരക്ക്. ഇതുവരെ റഷ്യയില്‍ 405843 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 4693 പേര്‍ മരിക്കുകയും ചെയ്തു. കൊവിഡ് 19 ഏറെ ബാധിച്ച മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയിലെ മരണനിരക്ക് വളരെ കുറവാണ്. രാഷ്ട്രീയ താത്പര്യങ്ങളാല്‍ അധികൃതര്‍ മരണനിരക്ക് കൃത്യമായി വെളിപ്പെടുത്താറിലെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മറുപടിയുമായി ഉപ പ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവ രംഗത്തെത്തിയിരുന്നു. കൊവിഡ് 19 സ്ഥിരീകരിച്ച് രോഗബാധയോടെ മരിക്കുന്നവരുടെ കണക്കുകളാണ് വെളിപ്പെടുത്താറുള്ളതന്നും പകുതിയിലധികം ആളുകളും കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരാണെങ്കിലും മരണ കാരണം വൈറസ് ബാധയല്ലെന്നും ഉപ പ്രധാനമന്ത്രി പറഞ്ഞു.
റഷ്യയില്‍ ഒമ്പതിനായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍ - Russia sunday covid update
ഈ ആഴ്ചയില്‍ ആദ്യമായാണ് ഒരു ദിവസം ഒമ്പതിനായിരത്തിലധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. അതേസമയം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയതും ഞായറാഴ്ചയാണ്.