മോസ്‌കോ: റഷ്യയിൽ 200ഓളം പേർ കൊവിഡ് മൂലം മരിച്ചെന്ന് റിപ്പോർട്ട്. ഒരു ദിവസം കൊവിഡ് മൂലം മരിക്കുന്നവരുടെ ഉയർന്ന രണ്ടാമത്തെ നിരക്കാണിത്. കഴിഞ്ഞ ദിവസം 144 പേരാണ് കൊവിഡ് മൂലം മരിച്ചത്. മെയ് 29നാണ് ഏറ്റവും ഉയർന്ന മരണനിരക്കായ 232 റിപ്പോർട്ട് ചെയ്‌തത്.
അതേ സമയം 8,855 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. റഷ്യയിൽ ഇതുവരെ 458,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,725 കൊവിഡ് മരണവും റഷ്യയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.