മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന് രണ്ട് തവണ കൂടി പ്രസിഡന്‍റ് സ്ഥാനത്ത് തുടരാൻ അധികാരം നൽകുന്ന ബില്‍ റഷ്യൻ സ്റ്റേറ്റ് ഡ്യൂമ പാസാക്കി. 2020 ജൂലൈയിൽ രാജ്യവ്യാപകമായി നടന്ന റഫറണ്ടത്തിൽ അംഗീകരിച്ച തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കരട് നിയമത്തിനും അംഗീകാരം നല്‍കി.
ബിൽ പ്രകാരം, പുടിന് 2024 മുതൽ 2036 വരെ രണ്ട് തവണ കൂടി പ്രസിഡന്‍റ് പദവിയിൽ തുടരാം. ബിൽ പാർലമെന്‍റിന്‍റെ ഉപരിസഭയായ ഫെഡറേഷൻ കൗൺസിൽ കൂടി പാസാക്കണം. ശേഷം പുടിൻ ഒപ്പിട്ടാൽ മാത്രമേ നിയമം പ്രാബല്യത്തിൽ വരൂ.