മോസ്കോ: തുടർച്ചയായ രണ്ടാം ദിവസവും ഉയർന്ന നിരക്കിൽ കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തി റഷ്യ. ബുധനാഴ്‌ച മാത്രം 507 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. റഷ്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്കാണിത്. ചൊവ്വാഴ്‌ച 491 ആയിരുന്നു മരണസംഖ്യ. ഇതുവരെ 37,538 രോഗികളാണ് രാജ്യത്ത് കൊവിഡിന് കീഴടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,765 കൊവിഡ് കേസുകളും റഷ്യയിൽ റിപ്പോർട്ട് ചെയ്‌തു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യ സംവിധാനം പ്രതിസന്ധിയിലാണെന്നാണ് റഷ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. സ്ഥിതിഗതികള്‍ രൂക്ഷമാണെങ്കിലും ഇനിയുമൊരു രാജ്യവ്യാപക ലോക്ക് ഡൗണിലേക്ക് പോകുകയില്ലെന്ന് ഭരണകൂടം അറിയിച്ചു.