ETV Bharat / international

'താലിബാൻ പഞ്ച്ഷീർ വിട്ടാല്‍ പോരാട്ടം അവസാനിപ്പിക്കാം'; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അഹമ്മദ് മസൂദ്

സമാധാനം കൊണ്ടുവരികയെന്ന ഇസ്‌ലാമികവും മാനുഷികവുമായ ആവശ്യം താലിബാന്‍ കണക്കിലെടുക്കണമെന്ന് അഹമ്മദ് മസൂദ്

താലിബാൻ  പഞ്ച്ഷീർ പ്രവിശ്യ  അഹമ്മദ് മസൂദ്  നാഷണല്‍ റെസിസ്റ്റൻസ് ഫ്രണ്ട്  Afghanistan's Panjshir province  Ahmad Massoud  Taliban claiming  Nation Resistance Front  Taliban leave the province  Taliban
'താലിബാൻ പഞ്ച്ഷീർ പ്രവിശ്യ വിട്ടുപോയാൽ പോരാട്ടം അവസാനിപ്പിക്കും'; ചര്‍ച്ച നടത്താന്‍ തയ്യാറെന്നും അഹമ്മദ് മസൂദ്
author img

By

Published : Sep 6, 2021, 9:26 AM IST

കാബൂള്‍ : താലിബാൻ പഞ്ച്ഷീർ പ്രവിശ്യ വിട്ടുപോയാൽ പോരാട്ടം അവസാനിപ്പിക്കാനും ചർച്ചകൾ നടത്താനും തയ്യാറെന്ന് നാഷണല്‍ റെസിസ്റ്റൻസ് ഫ്രണ്ട് നേതാവ് അഹമ്മദ് മസൂദ്. പഞ്ച്ഷീർ പ്രവിശ്യയുടെ നിയന്ത്രണം പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെടുന്നതിനിടെയാണ് അഹമ്മദ് മസൂദിന്‍റെ പ്രസ്‌താവന.

പഞ്ച്ഷീറിലെ പകരംവീട്ടല്‍ ഒഴിവാക്കാന്‍ ബഹുമാനപ്പെട്ട പണ്ഡിതന്മാരുടെ ആഹ്വാനത്തെ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് പൂർണമായും പിന്തുണയ്ക്കുന്നു. ഇസ്‌ലാമികവും മാനുഷികവുമായ ഈ ആവശ്യം താലിബാന്‍ ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും യുദ്ധം അവസാനിപ്പിക്കാനും ചർച്ചകള്‍ നടത്താനുമുള്ള പണ്ഡിതരുടെ ആവശ്യത്തിന് താലിബാൻ പ്രായോഗിക നടപടികൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.

ALSO READ: കള്ളപ്പണം വെളുപ്പിക്കൽ : ദേശ്‌മുഖിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് ഇഡി

താലിബാൻ പഞ്ച്ഷീറിലും അന്ദരാബിലുമുള്ള സൈനിക ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. ഇങ്ങനെ വന്നാല്‍, സുസ്ഥിരമായ സമാധാനം ഉറപ്പുവരുത്തുന്നതിന് യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു.

അതേസമയം, പഞ്ച്ഷീര്‍ പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തതിനാലാണ് താലിബാൻ സർക്കാരിന്‍റെ പ്രഖ്യാപനം നീളുന്നതെന്നാണ് വിവരം. ഖത്തറിന്‍റെ സഹായത്തോടെ കാബൂൾ വിമാനത്താവളം ഉടൻ പ്രവർത്തന സജ്ജമാകുമെന്നും സൂചനയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.