ബൈയ്‌ജിങ്: കൊറോണ വൈറസ് ബാധയില്‍ നിന്ന് വിമുക്തരാകുകയും ആശുപത്രികളിൽ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്ത ചൈനീസ് രോഗികളുടെ അനുപാതം കഴിഞ്ഞ ആഴ്ചയിൽ 52.1 ശതമാനത്തിലെത്തിയതായി ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഹുബെയിലെയും വുഹാനിലെയും കോവിഡ്-19 രോഗികളുടെ വീണ്ടെടുക്കൽ നിരക്കും കഴിഞ്ഞ ആഴ്ചയിൽ വർദ്ധിച്ചു. ഇത് പകർച്ചവ്യാധി തടയുന്നതിന്‍റെയും നിയന്ത്രണത്തിന്‍റെയും മൊത്തത്തിലുള്ള സ്ഥിതി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ചികിത്സയുടെ ഫലം വ്യക്തമാണെന്നും സൂചിപ്പിക്കുന്നതായി ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് മി ഫെങ് പറഞ്ഞു. വിദേശത്ത് സ്ഥിരീകരിച്ച കേസുകളുടെ വർദ്ധനവാണ് ചൈന ഇപ്പോൾ നേരിടുന്ന പ്രശ്നമെന്നും പ്രാദേശിക പകർച്ചവ്യാധി സാഹചര്യങ്ങൾക്കനുസരിച്ച് വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയില്‍ കൊവിഡ്-19 രോഗ വിമുക്തരായവരുടെ നിരക്ക് 52.1% ആയി ഉയർന്നു - kovid-19
പകർച്ചവ്യാധി തടയുന്നതിന്‍റെയും നിയന്ത്രണത്തിന്‍റെയും മൊത്തത്തിലുള്ള സ്ഥിതി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് മി ഫെങ് പറഞ്ഞു