ETV Bharat / international

സൈബീരിയയിൽ ഇന്ധന ചോർച്ച; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

author img

By

Published : Jun 4, 2020, 3:49 PM IST

നദികളിലേക്ക് ഇന്ധനം ചോർന്നതു വഴി ഒരു ബിലൺ റുബിളിലധികമാണ് നഷ്‌ടമാണ് ജലത്തിലെ ആവാസ വ്യവസ്ഥക്ക് സംഭവിച്ചിരിക്കുന്നതെന്ന് വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് റഷ്യൻ ഓപ്പറേഷൻ വക്താവ് അലക്‌സി നിഷ്‌കികോവ് അഭിപ്രായപ്പെട്ടു.

Putin declares emergency  Siberia fuel leak  Siberia  Putin  Vladimir Putin  Norilsk  Moscow  Ambarnaya River  power plant storage facility  മോസ്‌കോ\  റഷ്യ  സൈബീരിയ  അടിയന്തരാവസ്ഥ  ഇന്ധന ചോർച്ച  വെള്ളിയാഴ്‌ചയാണ് പ്ലാന്‍റിൽ ചോർച്ച
സൈബീരിയയിൽ ഇന്ധന ചോർച്ചയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മോസ്‌കോ: ഡീസൽ ചോർച്ചയെ തുടർന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ സൈബിരീയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പവർ പ്ലാന്‍റിൽ നിന്ന് 20,000 ടണ്ണോളം ഡീസലാണ് സമീപത്തെ നദിയിലേക്കു ചോർന്നത്. തുടർന്നാണ് സൈബീരിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വെള്ളിയാഴ്‌ചയാണ് പ്ലാന്‍റിൽ ഇന്ധന ചോർച്ച ഉണ്ടായത്. എന്നാൽ സംഭവം നടന്നതിന് രണ്ട് ദിവസത്തിന് ശേഷമാണ് ബന്ധപ്പെട്ട അധികാരികൾക്ക് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. സർക്കാർ ഏജൻസികൾ എന്തുകൊണ്ട് ഇതറിഞ്ഞില്ലെന്നും സമൂഹമാധ്യമം വഴിയാണോ ഇത്തരം സംഭവങ്ങൾ അറിയേണ്ടതെന്നും സൈബീരിയൻ ഗവർണർ അലക്സാണ്ടർ ഉസിനോട് പുടിൻ ചോദിച്ചു. അന്വേഷണത്തിന് പ്രസിഡന്‍റ് പുടിൻ ഉത്തരവിട്ടു.

നദികളിലേക്ക് ഇന്ധനം ചോർന്നതു വഴി ഒരു ബിലൺ റുബിളിലധികമാണ് നഷ്‌ടമാണ് ജലത്തിലെ ആവാസ വ്യവസ്ഥക്ക് സംഭവിച്ചിരിക്കുന്നതെന്ന് വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് റഷ്യൻ ഓപ്പറേഷൻ വക്താവ് അലക്‌സി നിഷ്‌കികോവ് അഭിപ്രായപ്പെട്ടു. എന്നാൽ ഇതുവരെ ഇന്ധന ചോർച്ചയുടെ കാരണം വ്യക്തമായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.