ETV Bharat / international

വീണ്ടും വിവാദ പരാമർശവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി - പീഡനം

സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് ലൈംഗികാതിക്രമങ്ങൾക്ക് കാരണം എന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്.

Imran Khan's latest remarks on sexual violence cause furore on social media  Imran Khan  sexual violence  social media  Pakistan Prime Minister  പാകിസ്ഥാൻ പ്രധാനമന്ത്രി  ഇമ്രാൻ ഖാൻ  ലൈംഗികാതിക്രമം  പീഡനം  rape
ലൈംഗികാതിക്രമത്തെ കുറിച്ച് വീണ്ടും വിവാദ പരാമർശവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി
author img

By

Published : Jun 22, 2021, 7:20 AM IST

ഇസ്‌ലാമാബാദ്: സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് വഴി തെളിച്ചു. ഇമ്രാൻ ഖാന്‍റെ പരാമർശങ്ങൾ ഇരയെ തെറ്റുകാരി ആക്കുന്നതാണ് എന്നുൾപ്പെടെയുള്ള വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ഉയരുന്നത്.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് ലൈംഗികാതിക്രമങ്ങൾക്ക് കാരണം എന്നും ഒരു സ്ത്രീ ധരിക്കുന്ന വസ്ത്രങ്ങളുടെ അളവ് കുറഞ്ഞുപോയാൽ അതിന്‍റെ സ്വാധീനം പുരുഷൻമാരിലുണ്ടാവുമെന്നും പുരുഷന്മാർ റോബോട്ടുകൾ അല്ലെന്നും പർദ്ദ ധരിക്കാനും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. നൈറ്റ് ക്ലബുകളും ഡിസ്കോകളും ഇവിടെയില്ലയെന്നും സമൂഹത്തിൽ പ്രലോഭനങ്ങൾ സൃഷ്ടിക്കാതിരിക്കുക എന്നും ഇമ്രാൻ ഖാൻ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയുടെ വാക്കുകൾക്കെതിരെ വൻ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.

അതൃപ്തി സമൂഹ മാധ്യമങ്ങളിൽ

പ്രധാനമന്ത്രിയുടെ വാക്കുകൾ വെറുപ്പുളവാക്കുന്നതും പ്രകോപനപരവുമാണെന്നാണ് മാധ്യമ പ്രവർത്തകയായ ഗരീദ ഫറൂഖി അഭിപ്രായപ്പെട്ടത്. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്ക് സ്ത്രീ ധരിക്കുന്ന വസ്ത്രങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും ഇമ്രാൻ ഖാന്‍റെ പ്രതികരണം പീഡനങ്ങളെ ന്യായീകരിക്കുന്നതാണെന്നും ഫറൂഖി ട്വീറ്റ് ചെയ്തു.

രാജ്യത്തെ എല്ലാ സ്ത്രീകളും ഇമ്രാൻ ഖാൻ മാന്യമെന്ന് പറഞ്ഞ വസ്ത്രം ധരിക്കുന്നവരാണെന്നും പ്രധാനമന്ത്രി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നും എഴുത്തുകാരനായ ഷഹ്മീർ സാനി പറഞ്ഞു.

പീഡനങ്ങളുടെ ഉത്തരവാദിത്വം സ്വയം നിയന്ത്രിക്കാൻ കഴിയാത്ത പുരുഷന്മാർക്കാണെന്നും 'വളരെ കുറച്ച്' വസ്ത്രങ്ങൾ ധരിച്ചുവെന്നതിന്‍റെ പേരിൽ അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകളുടെ കണക്കുകൾ നൽകാൻ താങ്കളുടെ പൊലീസിനോട് ആവശ്യപ്പെടുക എന്ന് മാധ്യമപ്രവർത്തകൻ അബ്ബാസ് നായർ പറഞ്ഞു.

പാകിസ്ഥാനിൽ പീഡനങ്ങൾ, പ്രത്യേകിച്ച് കുട്ടികൾക്കെതിരായ പീഡനങ്ങൾ വർധിക്കുന്നതിന് കാരണം അശ്ലീലമാണെന്ന ഇമ്രാൻ ഖാന്‍റെ വിവാദ പരാമർശത്തിന് രണ്ട് മാസത്തിന് ശേഷമാണ് അടുത്ത വിവാദങ്ങൾക്ക് പാകിസ്ഥാൻ പ്രധാനമന്ത്രി തിരി കൊളുത്തിയിരിക്കുന്നത്.

പാകിസ്ഥാനിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ദിവസവും 11പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ മാത്രം 22,000 കേസുകളാണ് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നിരുന്നാലും, പ്രതികളിൽ 77 പേർ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ആകെ കണക്കിന്‍റെ 0.3 ശതമാനം മാത്രമാണിത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.