ETV Bharat / international

പോളിയോ വാക്സിനേഷൻ സംഘങ്ങൾക്ക് നേരെ വെടിവയ്പ്പ്; അഫ്‌ഗാനില്‍ അഞ്ച് മരണം

രാജ്യവ്യാപക പോളിയോ വാക്സിനേഷൻ കാമ്പയിൻ തുടരുന്നതിനിടെയാണ് അക്രമസംഭവങ്ങൾ. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

author img

By

Published : Jun 15, 2021, 4:57 PM IST

Updated : Jun 15, 2021, 5:12 PM IST

5 polio vaccination workers killed in Afghanistan's Nangarhar province  polio vaccination workers  polio latest news  polio afghanistan  terrorist attack afghanisthan  അഫ്ഗാനിസ്ഥാൻ ഭീകരാക്രമണം  പോളിയോ വാക്സിനേഷൻ സംഘങ്ങൾക്ക് നേരെ വെടിവയ്പ്പ്  അഫ്ഗാനിസ്ഥാൻ പോളിയോ വാർത്ത  അഫ്ഗാൻ ആരോഗ്യ മന്ത്രാലയം വാർത്തകൾ
അഫ്ഗാനിൽ പോളിയോ വാക്സിനേഷൻ സംഘങ്ങൾക്ക് നേരെ വെടിവയ്പ്പ്; അഞ്ച് മരണം

കാബുൾ: അഫ്‌ഗാനിസ്ഥാനിലെ നാൻഗർഹർ പ്രവിശ്യയിൽ പൊളിയോ വാക്സിനേഷൻ സംഘങ്ങൾക്ക് നേരെ വെടിവെയ്പ്പ്. വിവിധയിടങ്ങളിൽ നടന്ന വെടിവെയ്പ്പിൽ അഞ്ച് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. പോളിയോ വാക്സിനേഷന് പോയ ആരോഗ്യ പ്രവർത്തകരാണ് അപകടത്തിൽപെട്ടത്.

പ്രവിശ്യ തലസ്ഥാനമായ ജലാലാബാദിലും സബർബൻ ജില്ലകളായ ഖൊഗിയാനി, സുർക്ക് റോഡ് എന്നിവിടങ്ങളിലാണ് പോളിയോ വാക്സിനേഷൻ സംഘങ്ങൾക്ക് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ആരോഗ്യ പ്രവർത്തർക്ക് സുരക്ഷ നൽകാൻ ആവശ്യപ്പെട്ടിട്ടും സുരക്ഷാ ഏജൻസികൾ നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്ന് ആരോഗ്യപ്രവർത്തകർ ആരോപിച്ചു.

Also Read താലിബാൻ ഒളിത്താവളങ്ങളിൽ ആക്രമണം; 18 തീവ്രവാദികൾ കൊല്ലപ്പെട്ടു

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള അഫ്ഗാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ രാജ്യവ്യാപക പോളിയോ വാക്സിനേഷൻ കാമ്പയിൻ തുടരുന്നതിനിടെയാണ് അക്രമസംഭവങ്ങൾ. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ലോകത്ത് എല്ലാ വർഷവും പോളിയോ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ട് രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും.

Last Updated : Jun 15, 2021, 5:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.