ETV Bharat / international

ഫിലിപ്പൈൻ സൈനിക വിമാനം തകർന്നു വീണു; 17 മരണം

author img

By

Published : Jul 4, 2021, 11:53 AM IST

Updated : Jul 4, 2021, 2:25 PM IST

ലാൻഡിങിനിടെ ഇന്ന് രാവിലെയായിരുന്നു അപകടം. 40 പേരെ പരിക്കുകളോടു കൂടി രക്ഷപ്പെടുത്തി.

A Philippine military plane carrying 85 people crashes  Philippines news  Philippine military plane  Philippine military plane crash  military plane crash  ഫിലിപ്പൈൻസ്  ഫിലിപ്പൈൻ സൈനിക വിമാനം തകർന്നു  സൈനിക വിമാനം തകർന്നു  സൈനിക വിമാനം  militaryplane
85 പേരുമായി പോയ ഫിലിപ്പൈൻ സൈനിക വിമാനം തകർന്നു വീണു

മനില: ഫിലിപ്പൈൻസിൽ 92 പേരുമായി പോയ സൈനിക വിമാനം ലാൻഡിങിനിടെ തകർന്നു വീണു. അപകടത്തിൽ 17 പേർ മരണപ്പെട്ടതായും 40 പേരെ പരിക്കുകളോടു കൂടി രക്ഷപ്പെടുത്തിയതായും പ്രതിരോധ മന്ത്രി ഡെൽഫിൻ ലൊറെൻസാന അറിയിച്ചു. ഫിലിപ്പൈൻ വ്യോമസേനയുടെ സി130 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

  • BREAKING: A C130 plane of the Philippine Air Force crashed in Brgy. Bangkal, Patikul, Sulu at 11:30 a.m. today, Armed Forces of the Philippines Chief Cirilito Sobejana confirms. He says rescue operations for passengers and crew are ongoing. https://t.co/sDo55hwVGt pic.twitter.com/iPKH9xZWsE

    — CNN Philippines (@cnnphilippines) July 4, 2021 " class="align-text-top noRightClick twitterSection" data=" ">
  • The Philippine military chief says a C-130 plane carrying troops has crashed in the country’s south after missing the runway and at least 40 people have been rescued. The rescued were pulled from the wreckage in a village in mountainous Sulu province. https://t.co/cSrLtkSx6g

    — The Associated Press (@AP) July 4, 2021 " class="align-text-top noRightClick twitterSection" data=" ">

ഞായറാഴ്‌ച രാവിലെ 11.30നായിരുന്നു അപകടം. ലാൻഡിങിനിടെ റൺവേയിൽ നിന്ന് തെന്നി മാറിയതാണ് അപകടകാരണമെന്ന് സായുധ സേനാ മേധാവി സിറിലിറ്റോ സോബെജാന അറിയിച്ചു. രക്ഷപ്പെടുത്തിയവരെ തൽക്ഷണം തന്നെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിമാനത്തിന് നേരെ ആക്രമണമുണ്ടായതായി സൂചനകളൊന്നുമില്ലെന്ന് സൈനിക വക്താവ് എഡ്‌ഗാർഡ് അരേവാലോ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണ നടപടികൾ ആരംഭിച്ചിട്ടില്ലെന്നും നിലവിൽ രക്ഷാപ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: കൊവാക്സിൻ വാങ്ങിയതിൽ അഴിമതി; ബ്രസീലിയൻ പ്രസിഡന്‍റിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Last Updated : Jul 4, 2021, 2:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.