മനില: ഫിലിപ്പീൻസിൽ 1,650 പേർക്ക് കൂടി കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് തുടർച്ചയായ അഞ്ചാം ദിവസമാണ് രണ്ടായിരത്തിന് താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ഇരുവരെ രോഗം സ്ഥിരീകരിച്ചത് 4,06,337 പേർക്കാണ്.
194 രോഗികൾ കൂടി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,63,068 ആയി. 39 രോഗികൾ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 7,791 ആയി.
ഫിലിപ്പീൻസിൽ ഇതുവരെ 4.9 ദശലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചെന്ന് അധികൃതർ വ്യക്തമാക്കി. ഏകദേശം 110 ദശലക്ഷം ജനസംഖ്യയാണ് ഫിലിപ്പീൻസിലുള്ളത്.