ETV Bharat / international

ഗോൾഡൻ പ്രിൻസസ് ക്രൂയിസ് കപ്പലിലെ യാത്രക്കാർ നിരീക്ഷണത്തിൽ

കപ്പലിലെ മൂന്ന് യാത്രക്കാർക്ക് വൈറസ് ബാധയുണ്ടെന്ന്‌ സംശയം.

New Zealand over coronavirus fears  Coronavirus fear in Cruise in New Zealand  Golden Princess cruise in New Zealand  Coronavirus fear in Golden Princess cruise  New Zealand's director-general of health Ashley Bloomfield  ഗോൾഡൻ പ്രിൻസസ് ക്രൂയിസ്  കൊവിഡ്‌ 19 ഭീതി  ന്യൂസിലന്‍റ്
ഗോൾഡൻ പ്രിൻസസ് ക്രൂയിസ് കപ്പലിലെ യാത്രക്കാർ നിരീക്ഷണത്തിൽ
author img

By

Published : Mar 15, 2020, 4:02 PM IST

വെല്ലിങ്‌ടൺ: കൊവിഡ്‌ 19 ഭീതിയിൽ ഗോൾഡൻ പ്രിൻസസ് ക്രൂയിസ് കപ്പലിലെ യാത്രക്കാർക്ക് നിരീക്ഷണം ഏർപ്പെടുത്തി. മൂന്ന് യാത്രക്കാർക്ക് വൈറസ് ബാധയുണ്ടെന്ന സംശയത്തിലാണ് നിരീക്ഷണം. അവരിൽ ഒരാളിൽ കൊവിഡ്‌ 19 രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 2,600 യാത്രക്കാരും 1,100 ജീവനക്കാരുമാണ് കപ്പലിലുള്ളത്. പരിശോധനാഫലങ്ങൾ വരാതെ ആരെയും കപ്പലിൽ നിന്ന് പോകാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി.

മൂന്ന് രോഗികളുടെയും പരിശോധനാഫലങ്ങൾ നാളെ അറിയും. രോഗ ഭീഷണി കണക്കിലെടുത്ത് പ്രിൻസസ് ക്രൂയിസ് ലോകമെമ്പാടുമുള്ള യാത്രകൾ രണ്ടുമാസത്തേക്ക് നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ക്രൂയിസ് പ്രിൻസസിന്‍റെ ഡയമണ്ട് പ്രിൻസസ്, ഗ്രാൻഡ് പ്രിൻസസ് എന്നീ കപ്പലുകളിൽ നേരത്തെ തന്നെ വൈറസ് ബാധ കണ്ടുപിടിച്ചിരുന്നു. വിദേശികളെ കപ്പലിൽ നിർത്തുന്നത് അണുബാധ പകരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും കപ്പലിൽ നിന്ന് യാത്രക്കാരെ മാറ്റുകയും രണ്ടാഴ്‌ചത്തേക്ക് നിരീക്ഷിക്കുകയാണ് വേണ്ടതെന്നും ന്യൂസിലാന്‍റ് പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ബ്രയാൻ കോക്‌സ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.