ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഞായറാഴ്ച 700 ഓളം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 12 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സിന്ധ് പ്രവിശ്യയില്‍ ഇതുവരെ 4,615 കേസുകൾ റിപ്പോർട്ട് ചെയ്തു. ഖൈബർ-പഖ്തുൻഖ്വയിൽ 1,864 കേസുകളും ബലൂചിസ്ഥാനില്‍ 781 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
റംസാന്‍ കാലത്ത് നിരവധി ആളുകളാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ജൂലൈ പകുതിയോടെ 200,000 ആയി ഉയരുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം മുന്നറിയിപ്പ് നല്‍കിയിരുന്നു.