ETV Bharat / international

അതിർത്തിയ്ക്ക് സമീപം കണ്ടെത്തിയ പ്രാവിനെ തിരികെ ആവശ്യപ്പെട്ട് പാകിസ്ഥാൻ സ്വദേശി

ചിറകിൽ ഛായമടിച്ച് കാലില്‍ ടാഗ് കെട്ടിയ പ്രാവിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള മന്യാരി ഗ്രാമത്തിലെ നാട്ടുകാർ പിടികൂടി അധികൃതർക്ക് കൈമാറിയത്.

'spy' pigeon  Kathua  Pakistani villager and Spy pigeon  Sialkot news  Bagga-Shakargarh village news  Senior Superintendent of Police of Kathua  Police of Kathua news  'അത് ചാര പ്രാവല്ല  അതിർത്തിയ്ക്ക് സമീപം കണ്ടെത്തിയ പ്രാവd
അതിർത്തി
author img

By

Published : May 28, 2020, 8:58 AM IST

ഇസ്ലാമാബാദ്: കാശ്മീരിലെ കത്വ ജില്ലയിലിൽ ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയ്ക്ക് സമീപം കണ്ടെത്തിയ പ്രാവിന്‍റെ ഉടമസ്ഥത ഉന്നയിച്ച് പാകിസ്ഥാൻ പൗരനായ ഹബീബുള്ള. പ്രാവ് തന്‍റെ വളർത്തുപക്ഷിയാണെന്നും ഇതിന്‍റെ ജോഡി തന്‍റെ പക്കലുണ്ടെന്നും ഹബീബുള്ള അവകാശപ്പെട്ടു. ചിറകിൽ ഛായമടിച്ച് കാലില്‍ ടാഗ് കെട്ടിയ പ്രാവിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള മന്യാരി ഗ്രാമത്തിലെ നാട്ടുകാർ പിടികൂടി അധികൃതർക്ക് കൈമാറിയത്.

അതിര്‍ത്തിക്ക് സമീപത്ത് താമസിക്കുന്ന ഗീതാ ദേവി എന്ന സ്ത്രീയുടെ വീട്ടിലേക്കാണ് പ്രാവ് എത്തിയത്. സ്ത്രീ പ്രാവിനെ പിടികൂടുകയും പരിശോധിച്ചപ്പോള്‍ നിറം പൂശിയതും കാലില്‍ ടാഗ് കെട്ടിയതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമത്തലവനെ അറിയിച്ചു. ടാഗില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഗ്രാമത്തലവന്‍ ലോക്കല്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അതേസമയം, തന്‍റെ ഗ്രാമം ഇന്ത്യൻ പ്രദേശത്തുനിന്ന് 4 കിലോമീറ്റർ അകലെയാണെന്നും . പ്രാവുകളുടെ കാലിൽ ഉറപ്പിച്ച വളയങ്ങളിൽ തന്‍റെ മൊബൈൽ നമ്പർ പ്രത്യേകം ആലേഖനം ചെയ്തിട്ടുണ്ടെന്നും പാക് സ്വദേശി പറഞ്ഞു. പ്രോട്ടോക്കോൾ പ്രകാരം പ്രാവിനെ പാകിസ്ഥാനിലേക്ക് തിരിച്ചയക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.