ഇസ്ലാമാബാദ്: കുറഞ്ഞ വേതനം ലഭിക്കുന്നതില്‍ പ്രതിഷേധിച്ച് ചൈനക്കെതിരെ കറാച്ചിയില്‍ പാക് തൊഴിലാളികളുടെ പ്രതിഷേധം. ചൈനീസ് തൊഴിലാളികളെ അപേക്ഷിച്ച് കുറഞ്ഞ വേതനം ലഭിക്കുന്നതിനെ ചൊല്ലിയായിരുന്നു പാക് തൊഴിലാളികളുടെ പ്രകടനം. ഓറഞ്ച് ലൈന്‍ മെട്രോ ട്രെയിന്‍ പദ്ധതിക്കായി (ഒഎംഎല്‍ടി) പഞ്ചാബ് മാസ് ട്രാന്‍സിറ്റ് അധികൃതര്‍ റിക്രൂട്ട് ചെയ്‌ത ചൈനീസ് തൊഴിലാളികള്‍ക്കാണ് പാക് തൊഴിലാളികളെ അപേക്ഷിച്ച് അധിക ശമ്പളം കിട്ടുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചൈനീസ് തൊഴിലാളികള്‍ക്ക് യുവാനില്‍ ശമ്പളം ലഭിക്കുമ്പോള്‍ പാക് തൊഴിലാളികള്‍ക്ക് പാകിസ്ഥാനി റൂപ്പീസിലാണ് ശമ്പളം നല്‍കുന്നത്. 93 ചൈനീസ് തൊഴിലാളികളാണ് നിലവില്‍ പദ്ധതിക്ക് കീഴില്‍ ജോലി ചെയ്യുന്നത്. കണക്കുകള്‍ പ്രകാരം ഗ്രേഡ് എല്‍2 വിലുള്ള ചൈനീസ് വംശജനായ ഡെപ്യൂട്ടി സിഇഒ/സിഎഫ്ഒ/ഡയറക്‌ടര്‍ എന്നിവര്‍ക്ക് ശമ്പളമായി കിട്ടണത് മാസം 136,000 യുവാനാണ്. അതായത് 3.26 മില്ല്യണ്‍ മൂല്യം വരുമിത്. ഇത്തരം പദവികളിലിരിക്കുന്നവര്‍ ചൈനക്കാരാണെന്നും പാകിസ്ഥാന്‍ സ്വദേശികളില്ലെന്നും ന്യൂസ് ഇന്‍റര്‍നാഷണല്‍ പത്രം റിപ്പോര്‍ട്ട് ചെയ്‌തു. സര്‍ക്കാര്‍ വേതന വര്‍ധനവ് നടപ്പിലാക്കണമെന്നാണ് പാക് തൊഴിലാളികളുടെ ആവശ്യം.
അതേസമയം ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് ഇനീഷിയേറ്റീവിന്‍റെ ഭാഗമായി ചൈന പാക് സാമ്പത്തിക ഇടനാഴി(സിപിഇസി)യുടെ പ്രൊജക്‌ടുകളിലേക്ക് നിക്ഷേപം കുറച്ചിരിക്കുകയാണ് ചൈന. കൊവിഡ് പ്രതിസന്ധിയും, രാഷ്‌ട്രീയ അരക്ഷിതാവസ്ഥയും ഇതിന് ഒരു കാരണമാണ്. സിപിഇസിയിലുള്ള പദ്ധതികളില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്കുള്ള ശമ്പളം വെട്ടിക്കുറക്കാന്‍ പാകിസ്ഥാന്‍ 2017ല്‍ തീരുമാനിച്ചിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കരാര്‍ പ്രകാരം പാക് ധനമന്ത്രാലയം തൊഴിലാളികള്‍ക്ക് പണം നല്‍കാന്‍ വിസമ്മതിച്ചിരുന്നു. അതേസമയം സിപിഇസി അതോറിറ്റി ബില്‍ നാഷണല്‍ അസംബ്ലി പ്ലാനിങ് ആന്‍റ് ഡവലമെന്‍റ് കമ്മിറ്റി ചൊവ്വാഴ്‌ച പാസാക്കി. എന്നാല്‍ പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിര്‍ത്തുവെന്ന് ന്യൂസ് ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്‌തു.