ETV Bharat / international

പാകിസ്ഥാന് 153 മില്യൺ സഹായം നൽകി ലോകബാങ്ക് - Pakistan to receive USD 153mn from World Bank

മെയ്‌ 13 വരെ പാകിസ്ഥാനിൽ 3,997,186 പേരാണ് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചത്.

Pakistan to receive USD 153mn from World Bank to aid COVID-19 vaccination drive  COVID-19 vaccination drive  പാകിസ്ഥാന് ലോകബാങ്കിന്‍റെ സഹായം  153 മില്യൺ യുഎസ് ഡോളർ സഹായം  പാകിസ്ഥാന് ലോകബാങ്ക് സഹായം  ലോകബാങ്കിന്‍റെ സഹായം  കൊവിഡ് വാക്‌സിനേഷന് സഹായം  pakistan covid vaccination drive  covid vaccination drive pakistan  Pakistan to receive USD 153mn from World Bank  Pakistan to receive USD 153mn
പാകിസ്ഥാന് 153 മില്യൺ സഹായം നൽകി ലോകബാങ്ക്
author img

By

Published : May 15, 2021, 2:33 PM IST

ഇസ്ലാമാബാദ്‌: കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായി ലോകബാങ്ക് 153 മില്യൺ യുഎസ് ഡോളർ പാകിസ്ഥാന് അനുവദിച്ചു. വികസ്വര രാജ്യങ്ങളിലെ വാക്‌സിനേഷന്‍, പരിശോധന, ചികിത്സ എന്നിവയെ സഹായിക്കുന്നതിന്‍റെ ഭാഗമായാണ് ലോകബാങ്കിന്‍റെ സഹായനടപടി. മെയ് 13ലെ കണക്ക് പ്രകാരം 21 രാജ്യങ്ങളിലെ വാക്സിൻ പദ്ധതികൾക്ക് ലോകബാങ്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നൽകുന്ന ഫണ്ടുകൾ വാക്‌സിനേഷന് സഹായിക്കുന്ന ആരോഗ്യ ശൃംഖലയുടെ ശേഷി വർധിപ്പിക്കുമെന്നും ഇതിലൂടെ വാക്സിനേഷൻ കാമ്പയിൻ നടപ്പാക്കാനുള്ള ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

പാകിസ്ഥാനിൽ മാർച്ച് മാസം മുതൽ കൊവിഡ് മൂന്നാം തരംഗം നടക്കുകയാണ്. പാകിസ്ഥാനെ കൂടാതെ അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കും ലോകബാങ്ക് സഹായം നൽകിയിട്ടുണ്ട്. ലോകബാങ്ക് ഇതുവരെ 768.5 മില്യൺ ഈ രാഷ്‌ട്രങ്ങൾക്ക് നൽകിയിട്ടുണ്ട്. മെയ്‌ 13 വരെ പാകിസ്ഥാനിൽ 3,997,186 പേരാണ് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.