ഇസ്ലാമാബാദ്: ഇന്ത്യൻ സൈന്യത്തിന്‍റെ വെടിനിർത്തൽ നിയമലംഘനത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനെ വിളിച്ച് വരുത്തി പാകിസ്ഥാൻ. ഒക്ടോബർ 29 ന് നിയന്ത്രണ രേഖയിലെ നെസാപിർ, രാഖിക്രി മേഖലകളിൽ ഇന്ത്യൻ സേന വെടിനിര്‍ത്തല്‍ കരാർ ലംഘിച്ചതായും 22 കാരനായ രുഖ്‌സാനയ്ക്കും 36 കാരനായ മുഹമ്മദ് ആസാമിനും പരിക്കേറ്റതായും വിദേശകാര്യ ഓഫീസ് അറിയിച്ചു.
നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യം പീരങ്കി ഉപയോഗിച്ചും മോർട്ടറുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചും ജനവാസമുള്ള പ്രദേശങ്ങളിൽ വെടിവെപ്പ് നടത്തിയതായി പാകിസ്ഥാൻ ആരോപിച്ചു.