ETV Bharat / international

പാകിസ്ഥാനിൽ 2,600 പേർക്ക് കൂടി കൊവിഡ്; 59 മരണം - ദേശീയ ആരോഗ്യ സേവന മന്ത്രാലയം

പാകിസ്ഥാനിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 374,173 ആയതായി ദേശീയ ആരോഗ്യ സേവന മന്ത്രാലയം അറിയിച്ചു. ഇതുവരെ 329,828 പേർ രോഗമുക്തി നേടി.

Pakistan COVID death  Pakistan reports 59 more COVID death  കൊവിഡ് ബാധിച്ച് മരിച്ചു  ആകെ കൊവിഡ് കേസുകളുടെ എണ്ണം  ദേശീയ ആരോഗ്യ സേവന മന്ത്രാലയം  രോഗമുക്തി
പാകിസ്ഥാനിൽ 59 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : Nov 22, 2020, 2:36 PM IST

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ 59 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 7,662 ആയി. രാജ്യത്ത് പുതുതായി 2,600 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 374,173 ആയതായി ദേശീയ ആരോഗ്യ സേവന മന്ത്രാലയം അറിയിച്ചു. ഇതുവരെ 329,828 പേർ രോഗമുക്തി നേടി.

അതേസമയം പാകിസ്ഥാനിൽ കൊവിഡ് ചികിത്സയിൽ കഴിയുന്ന 1653 പേരുടെ നില ഗുരുതരം. നിലവിൽ 37,683 പേർ ചികിത്സയിലാണ്. സിന്ധ് 162,227, പഞ്ചാബ് 114,010, ഖൈബർ-പഖ്‌തുൻഖ്വ 44,097, ഇസ്‌ലാമാബാദ് 26,569, ബലൂചിസ്ഥാൻ 16,744, പാകിസ്ഥാൻ അധിനിവേശ കശ്‌മീർ 6,000, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ 4,526 എന്നിങ്ങനെയാണ് കണക്കുകൾ.

കഴിഞ്ഞ 24 മണിക്കൂറിൽ 38,983 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 5,180,026 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.8 ശതമാനമായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.