ETV Bharat / international

പാക് അധിനിവേശ കശ്‌മീരിലെ കാലാവസ്ഥാ റിപ്പോർട്ട് ഇന്ത്യ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ പാകിസ്ഥാൻ

ദൂരദർശനും ഓൾ ഇന്ത്യ റേഡിയോയും പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെ മിർപൂർ, മുസാഫറാബാദ്, ഗിൽജിത് എന്നിവിടങ്ങളിൽ കാലാവസ്ഥാ റിപ്പോർട്ടുകൾ നല്‍കാന്‍ തുടങ്ങിയിരുന്നു

PoK  Weather report of Pakistan  Gilgit-Baltistan  Muzaffarabad  Jammu and Kashmir  India Meteorological Department  പാക് അധീന കശ്‌മീര്‍  കാലാവസ്ഥാ റിപ്പോർട്ടുകൾ  കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രക്ഷേപണം  ഇന്ത്യ പാകിസ്ഥാൻ  ജമ്മു കശ്‌മീര്‍
പാക് അധീന കശ്‌മീരിലെ കാലാവസ്ഥാ റിപ്പോർട്ടുകൾ ഇന്ത്യ പ്രക്ഷേപണം ചെയ്യുന്നതിനെതിരെ പാകിസ്ഥാൻ
author img

By

Published : May 9, 2020, 8:05 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെ മിർപൂർ, മുസാഫറാബാദ്, ഗിൽജിത് എന്നിവിടങ്ങളിൽ കാലാവസ്ഥാ റിപ്പോർട്ടുകൾ സംപ്രേക്ഷണം ചെയ്യാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ എതിര്‍പ്പുമായി പാകിസ്ഥാൻ. പ്രദേശങ്ങളുടെ പദവിയെ സംബന്ധിച്ച് ഇന്ത്യ തീരുമാനം കൈക്കൊള്ളുന്നത് നിയമവിരുദ്ധമാണെന്ന് പാകിസ്ഥാൻ ആരോപിച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശനും ഓൾ ഇന്ത്യ റേഡിയോയും തങ്ങളുടെ പ്രൈം ടൈം ന്യൂസ് ബുള്ളറ്റിനുകളിൽ മിർപൂർ, മുസാഫറാബാദ്, ഗിൽജിത് എന്നിവിടങ്ങളിലെ കാലാവസ്ഥാ റിപ്പോർട്ടുകൾ നല്‍കാന്‍ തുടങ്ങിരുന്നു. ഇത് ഐക്യരാഷ്‌ട്രസഭയുടെ പ്രമേയങ്ങൾക്ക് വിരുദ്ധമാണെന്നാണ് പാകിസ്ഥാന്‍റെ ആരോപണം. ഈ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഇന്ത്യ മാപ്പുകൾ നിര്‍മിച്ചത് വസ്‌തുതകൾക്ക് വിരുദ്ധമാണെന്നും പാകിസ്ഥാൻ ഫോറിൻ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.