ETV Bharat / international

യുഎൻ റിപ്പോർട്ടിനെക്കുറിച്ചുള്ള ഇന്ത്യയുടെ വാദം നിരസിച്ച് പാകിസ്ഥാൻ

പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകൾ തീവ്രവാദികളെ അഫ്‌ഗാനിസ്ഥാനിലേക്ക് അയക്കുന്നതിനെക്കുറിച്ച് യുഎൻ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പരസ്യമായി സമ്മതിച്ചുവെന്ന ഇന്ത്യയുടെ വാദത്തെ പാകിസ്ഥാൻ നിരസിച്ചു.

author img

By

Published : Jun 8, 2020, 7:18 PM IST

Pakistan rejects  പാകിസ്ഥാൻ നിരസിച്ചു  യുഎൻ റിപ്പോർട്ട്  UN report  അഫ്‌ഗാനിസ്ഥാൻ  afghanistan  പാകിസ്ഥാൻ വിദേശ കാര്യാലയം  Pakistan's Foreign Office
യുഎൻ റിപ്പോർട്ടിനെക്കുറിച്ചുള്ള ഇന്ത്യയുടെ വാദം നിരസിച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ്: ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ടിനെക്കുറിച്ചുള്ള ഇന്ത്യയുടെ വാദം പാകിസ്ഥാൻ നിരസിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകൾ ആയിരക്കണക്കിന് തീവ്രവാദികളെ അഫ്‌ഗാനിസ്ഥാനിലേക്ക് അയക്കുന്നതിനെക്കുറിച്ച് യുഎൻ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പരസ്യമായി സമ്മതിച്ചുവെന്ന ഇന്ത്യയുടെ വാദത്തെയാണ് പാകിസ്ഥാൻ വിദേശ കാര്യാലയം നിരസിച്ചത്.

ഏകദേശം 6,500 ത്തോളം പാകിസ്ഥാൻ പൗരന്മാർ അഫ്‌ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന വിദേശ തീവ്രവാദി സംഘത്തിൽ ഉൾപ്പെടുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളായ ജയ്‌ഷ്‌ ഇ മുഹമ്മദ്, ലഷ്‌കർ ഇ ത്വഇബ എന്നിവരാണ് അഫ്‌ഗാനിലേക്ക് ആളുകളെ കടത്തുന്നത്. പാകിസ്ഥാൻ തീവ്രവാദത്തിന്‍റെ കേന്ദ്രമാണെന്ന യാഥാർഥ്യം അന്താരാഷ്ട്ര സമൂഹത്തിന് നന്നായി അറിയാമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.

കശ്‌മീരിൽ നിന്ന് അന്താരാഷ്ട്ര ശ്രദ്ധ തിരിക്കാനുള്ള പ്രചാരണത്തിന്‍റെ തുടർച്ചയാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അഭിപ്രായങ്ങൾ. യുഎൻ രക്ഷാസമിതിയുടെ റിപ്പോർട്ട് വളച്ചൊടിക്കാനും തെറ്റായി ചിത്രീകരിക്കാനും ശ്രമിക്കുന്നത് ഇന്ത്യയാണ്. പാകിസ്ഥാൻ വിരുദ്ധ പ്രചാരണം പ്രോത്സാഹിപ്പിക്കാൻ സമൂഹം തയ്യാറാവില്ലെന്ന് ഉറപ്പുണ്ടെന്ന് പാകിസ്ഥാൻ പറഞ്ഞു. അഫ്‌ഗാനിസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്ന സമാധാന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന നിലയിൽ പാകിസ്ഥാന്‍റെ പങ്ക് ബന്ധപ്പെട്ട അന്താരാഷ്ട്ര പങ്കാളികൾ അംഗീകരിച്ചിട്ടുണ്ടെന്നും പാകിസ്ഥാൻ വിദേശകാര്യാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.