ഇസ്ലാമാബാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ പാകിസ്ഥാനിൽ 2,304 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 37 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നാല് മാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണിത്. രാജ്യത്താകെ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നത് 23,641 പേരാണ്. ജൂലൈ 16നായിരുന്നു അവസാനമായി 2000ത്തിലധികം രോഗികൾ റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 6.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഇതിനോടകം 321,563 പേർ രോഗമുക്തി നേടി. വൈറസ് വ്യാപനത്തിന്‍റെ രണ്ടാം തരംഗമാണിതെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
പാകിസ്ഥാനിൽ 2,304 പേർക്ക് കൂടി കൊവിഡ്
ജൂലൈ 16നായിരുന്നു അവസാനമായി 2000ത്തിലധികം രോഗികൾ റിപ്പോർട്ട് ചെയ്‌തത്.