ETV Bharat / international

പാകിസ്ഥാനില്‍ ശക്തമായ തണുപ്പ് തുടരുന്നു ; മരണസംഖ്യ 109 ആയി

ഹിമപാതത്തെ തുടര്‍ന്ന് ഗില്‍ജിത്‌-ബല്‍തിസ്ഥാനിലും പാക്‌ അധീന കശ്‌മീരിലുമായി അഞ്ച്‌ സൈനികര്‍ ഉൾപ്പടെ പതിനഞ്ച്‌ പേര്‍ മരിച്ചു

Pakistan  PoK  Pakistan occupied Kashmir  Death toll  Extreme weathers  109 dead  pakistan extreme cold weather  death toll reached 109  PoK's Neelum Valley  Gilgit-Baltistan.  Gilgit-Rawalpindi section  Matta Banda of Khyber Pakhtunkhwa  പാകിസ്ഥാനില്‍ ശക്തമായ തണുപ്പ് തുടരുന്നു ; മരണസംഖ്യ 109 ആയി
പാകിസ്ഥാനില്‍ ശക്തമായ തണുപ്പ് തുടരുന്നു ; മരണസംഖ്യ 109 ആയി
author img

By

Published : Jan 16, 2020, 4:36 PM IST

ഇസ്‌ലാമാബാദ്‌ : ശക്തമായ തണ്ണുപ്പിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ മരണസംഖ്യ 109 ആയി. ഹിമപാതത്തെ തുടര്‍ന്ന് ഗില്‍ജിത്‌-ബല്‍തിസ്ഥാനിലും പാക്‌ അധീന കശ്‌മീരിലുമായി അഞ്ച്‌ സൈനികര്‍ ഉൾപ്പടെ പതിനഞ്ച്‌ പേര്‍ വ്യാഴാഴ്‌ച മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കനത്ത മഞ്ഞ് വീഴ്‌ച ഏറ്റവും ശക്തമായി ബാധിച്ച പാക്‌ അധീന കശ്‌മീരിലെ നീലം താഴ്‌വരയില്‍ എഴുപത്തിനാല് പേര്‍ മരിച്ചു. നീലം താഴ്‌വരയില്‍ കനത്ത മഞ്ഞ് വീഴ്‌ച തുടരുന്നതിനാല്‍ പല പ്രദേശങ്ങളും മൂടികിടക്കുകയാണെന്നും അതുകൊണ്ട്‌ മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഗില്‍ജിത്‌-ബല്‍തിസ്ഥാനിലെ ദുരന്ത നിവാരണ സംഘവും ജില്ലാ ഭരണകൂടവും ചേര്‍ന്ന് റോഡുകളിലെ മഞ്ഞ് നീക്കം ചെയ്‌ത്‌ വാര്‍ത്താവിനിമയ സംവിധാനം, വൈദ്യുതി കൂടാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പുനഃസ്‌ഥാപിക്കാന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.