ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 2691 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,34,508 ആയി ഉയര്‍ന്നു. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ കണക്കു പ്രകാരം രോഗവിമുക്തി നേടിയവരുടെ നിരക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 1,34,957 പേരാണ് രാജ്യത്ത് രോഗവിമുക്തി നേടിയത്. 77 പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണ നിരക്ക് 4839 ആയി. നിലവില്‍ 2306 രോഗികള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആകെ രോഗബാധിതരില്‍ സിന്ധ് പ്രവിശ്യയില്‍ നിന്നും 96,236 പേരും പഞ്ചാബില്‍ നിന്ന് 82,669 പേരും കൈബര്‍ പക്‌തുന്‍കാവയില്‍ നിന്ന് 28,236 പേരും ഇസ്ലാമാബാദില്‍ നിന്ന് 13,557 പേരും ബലൂചിസ്ഥാനില്‍ നിന്ന് 10,841 പേരും ഗില്‍ജിത്ത് ബലൂചിസ്ഥാനില്‍ നിന്ന് 1587 പേരും പാക് അഥീന കശ്‌മീരില്‍ നിന്ന് 1383 പേരും ഉള്‍പ്പെടുന്നു.
ഇതുവരെ 14,45,153 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 24,577 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. രാജ്യം മെഡിക്കല്‍ ഉപകരണ നിര്‍മാണ മേഖലയില്‍ സ്വയം പര്യാപ്‌തത കൈവരിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ ആദ്യ വെന്‍റിലേറ്റര്‍ നിര്‍മാണ കേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍വഹിച്ചു. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാനമായ നേട്ടമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സാങ്കേതിക മേഖലയില്‍ പുതിയ നേട്ടം കൈവരിക്കുന്നതിനും യുവാക്കളുടെ കഴിവ് പ്രോല്‍സാഹിപ്പിക്കുവാനും സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആരോഗ്യമേഖലയ്‌ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.