ഇസ്ലാമാബാദ്: കൊവിഡ് 19 ഭീക്ഷണിയെ തുടർന്ന് ഇന്ത്യയുമായുള്ള വ്യോമാതിർത്തി പാക്കിസ്ഥാൻ രണ്ടാഴ്ചത്തേക്ക് അടച്ചു. ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിലൂടെയാണ് ഇന്ത്യയുമായുള്ള പ്രധാന അതിർത്തി പോയന്‍റ് അടച്ചുപൂട്ടിയതായി അറിയിച്ചത്. കൊവിഡ് 19 വ്യാപിക്കുന്നത് തടയാനാണ് നടപടിയെന്നാണ് റിപ്പോർട്ട്. 150 ലധികം രാജ്യങ്ങളിൽ ജനങ്ങളെ ബാധിച്ച മാരകമായ വൈറസ് പടരാതിരിക്കാനായി പാകിസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തി ഇറാനും അഫ്ഗാനിസ്ഥാനും അടച്ചിരുന്നു.
ഇന്ന് കൂടുതല്‍ കൊവിഡ് 19 കേസുകള്‍ പാകിസ്ഥാനില്‍ റിപ്പോർട്ട് ചെയ്തു. ഇതുവരെ മരിച്ചവരുടെ എണ്ണം രണ്ട് ആയി. ബലൂചിസ്ഥാൻ പ്രവിശ്യയിലെ രോഗികളുടെ എണ്ണം 45 ഉം ഖൈബർ-പഖ്‌തുൻഖയിൽ 34 ഉം ആയി. പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ ഒരു കൊവിഡ് 19 കേസും റിപ്പോർട്ട് ചെയ്തു. പ്രതിരോധ നടപടിയുടെ ഭാഗമായി ഹജ് തീർഥാടകർക്കുള്ള പരിശീലന പരിപാടികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് പാക് മന്ത്രി നൂർ ഉൽ ഹഖ് ഖാദ്രി പറഞ്ഞു. വൈറസ് വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി ഇ മെയിൽ പത്രസമ്മേളനം നടത്തുമെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. റിപ്പോർട്ടർമാർക്ക് ഇമെയിൽ വഴി ചോദ്യങ്ങൾ സമർപ്പിക്കാമെന്നും ഉത്തരങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും വിദേശകാര്യ വക്താവ് ഐഷ ഫാറൂഖി പറഞ്ഞു