ETV Bharat / international

ദര്‍ബാര്‍ സാഹിബില്‍ നിന്നും പാകിസ്ഥാന് വരുമാനം 30 ലക്ഷം ഡോളര്‍

author img

By

Published : Oct 26, 2019, 3:28 AM IST

Updated : Oct 26, 2019, 4:35 AM IST

കര്‍താര്‍പൂറിലെ ഗുരു നാനാക് ദേവിന്‍റെ സമാഥി സ്ഥലമായ ദര്‍ബാര്‍ സാഹിബില്‍ തീര്‍ത്ഥാടകരുടെ സന്ദര്‍ശനത്തിലൂടെ പാകിസ്ഥാന്‍ നേടാന്‍ പോകുന്നത് 30 ലക്ഷം ഡോളര്‍

ദര്‍ബാര്‍ സാഹിബില്‍ നിന്നും പാകിസ്ഥാന് വരുമാനം 30 ലക്ഷം ഡോളര്‍

ലാഹോര്‍ : കര്‍താര്‍പൂറിലെ ദര്‍ബാര്‍ സാഹിബില്‍ നിന്നും പാകിസ്ഥാന് ലഭിക്കാന്‍ പോകുന്നത് 30 ലക്ഷം ഡോളര്‍. കര്‍താര്‍പൂറിലെ ഗുരു നാനാക് ദേവിന്‍റെ സമാഥി സ്ഥലമായ ദര്‍ബാര്‍ സാഹിബില്‍ തീര്‍ത്ഥാടകരുടെ സന്ദര്‍ശനത്തിലൂടെ പാകിസ്ഥാന്‍ നേടാന്‍ പോകുന്നത് 30 ലക്ഷം ഡോളറാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച കരാറിന്‍റെ അടിസ്ഥാനത്തില്‍ ദര്‍ബാര്‍ സാഹിബ് സന്ദര്‍ശനത്തിന് സര്‍വീസ് ചാര്‍ജായി ഇരുപത് ഡോളര്‍ നല്‍കേണ്ടതാണ്. ഒരു ദിവസം അയ്യായിരം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ പ്രതിദിനം പാകിസ്ഥാന് ഒരുലക്ഷം ഡോളറാണ് വരുമാനമായി ലഭിക്കുക. ഈ കണക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിമാസം മുപ്പത് ലക്ഷം ഡോളര്‍ ലഭിക്കുക. സര്‍വീസ് ചാര്‍ജില്‍ നിന്നും പാകിസ്ഥാന് പ്രതിമാസം 555 കോടി രൂപയാണ് ലഭിക്കുക. തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നതിനായി പാകിസ്ഥാന്‍ ഇരുനൂറോളം ജീവനക്കാരെ നിയമിക്കുമെന്നും ആശുപത്രി മീഡിയ സെന്‍റര്‍ എന്നിവയും തുറക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Intro:Body:Conclusion:
Last Updated : Oct 26, 2019, 4:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.