ETV Bharat / international

തീവ്രവാദ സംഘടനകൾ അഫ്ഗാനിലേക്ക് പരിശീലകരെ അയക്കുന്നതായി റിപ്പോര്‍ട്ട് - ലഷ്കർ-ഇ-തയ്യിബ

അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായ താലിബാനെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളെയും കുറിച്ച് അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻ മോണിറ്ററിങ് ടീം ഐക്യരാഷ്ട്ര സുരക്ഷാ സമിതിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

Afghanistanയുഎൻ സുരക്ഷാസമിതി  Pak terror groups  assassinations  UN Security Council  Taliban  al-Qaeda  പാകിസ്ഥാൻ തീവ്രവാദ സംഘടനകൾ  അഫ്ഗാനിലേക്ക് പരിശീലകരെ അയക്കുന്നതായി റിപ്പോർട്ട്  ജയ്ശ്-ഇ-മുഹമ്മദ്,  ലഷ്കർ-ഇ-തയ്യിബ
പാകിസ്ഥാൻ
author img

By

Published : Jun 3, 2020, 12:39 PM IST

ന്യൂയോർക്ക്: പാകിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകളായ ജയ്ഷെ-ഇ-മുഹമ്മദ്, ലഷ്കർ-ഇ-ത്വയ്യിബ എന്നിവർ തങ്ങളുടെ പരിശീലകരെ അഫ്ഗാനിസ്ഥാനിലേക്ക് അയയ്ക്കുന്നതായി യുഎൻ സുരക്ഷാസമിതി റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായ താലിബാനെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളെയും കുറിച്ച് അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻ മോണിറ്ററിങ് ടീം ഐക്യരാഷ്ട്ര സുരക്ഷാ സമിതിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

അഫ്ഗാനിസ്ഥാനിലേക്ക് തീവ്രവാദികളെ കടത്താൻ ജയ്ഷെ-ഇ-മുഹമ്മദും ലഷ്കർ-ഇ-ത്വയ്യിബയും സഹായിക്കുന്നുണ്ട്. അവർ മെച്ചപ്പെട്ട സ്ഫോടകവസ്തുക്കളുടെ പരിശീലകരും വിദഗ്ധരുമായി പ്രവൃത്തിക്കുന്നു. രാജ്യത്ത് കൊലപാതകങ്ങൾ നടത്താൻ രണ്ട് ഗ്രൂപ്പുകൾക്കും ശ്രമിക്കുന്നുണ്ട്. പാകിസ്ഥാനിലെ മുഹമ്മദ് ദാരയുടെ അതിർത്തി പ്രദേശത്തിനടുത്തുള്ള ലാൽ പുര ജില്ലയിൽ തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) സാന്നിധ്യം നിലനിൽക്കുന്നതായി യുഎൻ‌എസ്‌സി ടീം അറിയിച്ചു.

കിഴക്കൻ പ്രവിശ്യകളായ കുനാർ, നംഗർഹാർ, നൂരിസ്ഥാൻ എന്നിവിടങ്ങളിൽ ടിടിപി, ജയ്ഷ്, ലഷ്കർ എന്നീ തീവ്രവാദ ഗ്രൂപ്പുകൾ തമ്പടിച്ചിട്ടുള്ളതായി യുഎൻ‌എസ്‌സി നിരീക്ഷണ സംഘം അറിയിച്ചു. നിരവധി അൽ-ഖ്വയ്ദ നേതാക്കൾ കൊല്ലപ്പെട്ടിട്ടും, അൽ-ഖ്വയ്ദയുടെ മുതിർന്ന നേതൃത്വം അഫ്ഗാനിസ്ഥാനിൽ തുടരുന്നു. കൂടാതെ നൂറുകണക്കിന് സായുധ പ്രവർത്തകർ, അൽ-ഖ്വയ്ദ, താലിബാൻ എന്നിവയുമായി സഖ്യമുള്ള വിദേശ തീവ്രവാദ സംഘങ്ങൾ എന്നിവയും അഫ്ഗാനിസ്ഥാന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. ഹഖാനി നെറ്റ്‌വർക്കും അൽ-ഖ്വയ്ദയും തമ്മിലുള്ള ബന്ധം ശക്തമായി നിലനിൽക്കുന്നതായും യുഎൻ‌എസ്‌സി നിരീക്ഷണ സംഘം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.