മാലി/ന്യൂഡല്‍ഹി: മാലിദ്വീപില്‍ നടന്ന സൗത്ത് ഏഷ്യന്‍ സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും പ്രതിനിധികള്‍ തമ്മില്‍ വാക്പോര്. ആര്‍ട്ടിക്കിള്‍ 370 നിരോധിച്ചതുമായി ബന്ധപ്പെട്ട വിഷയം പാക് പ്രതിനിധി ഉന്നയിച്ചതാണ് വാഗ്വാദത്തിലേക്ക് നയിച്ചത്. പാക് പ്രതിനിധിക്ക് രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹര്വിയാന്ഷ് മറുപടി നല്കി.
സമ്മേളനത്തിന്റെ ലക്ഷ്യത്തിന് പുറത്ത് പാകിസ്ഥാന് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഇന്ത്യന്‍ പ്രതിനിധികളെ നയിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് അന്തര്‍ദേശീയ വേദികളില്‍ ചര്‍ച്ചയാക്കാനാണ് പാകിസ്ഥാന്റെ ശ്രമം. എന്നാലിത് ആഭ്യന്തര വിഷയമാണെന്നാണ് ഇന്ത്യന്‍ നിലപാട്.