ETV Bharat / international

നവാസ് ഷെരീഫിനെ യുകെയിൽ നിന്ന് തിരികെയെത്തിക്കാന്‍ നടപടികളുമായി പാക് പ്രധാനമന്ത്രി - നവാസ് ഷെരീഫ്

പി‌എം‌എൽ-എൻ നേതാവിനെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ബ്രിട്ടീഷ് സർക്കാരിന് പാക് സർക്കാർ അഭ്യർത്ഥന അയച്ചിരുന്നു. എങ്കിലും ഇപ്പോൾ പുതിയ അപേക്ഷ അയക്കുമെന്ന് കാബിനറ്റ് അംഗം പറഞ്ഞു.

Pak PM tasks authorities to ensure Nawaz Sharif's deportation from UK at earliest: Report  Pak PM  Nawaz Sharif's  UK at earliest  Pakistan  നവാസ് ഷെരീഫിനെ യുകെയിൽ നിന്ന് തിരികെയെത്തിക്കാന്‍ നടപടികളുമായി പാക് പ്രധാനമന്ത്രി  നവാസ് ഷെരീഫ്  പാക് പ്രധാനമന്ത്രി
Pak PM tasks authorities ensure Nawaz Sharif's deportation UK earliest: Report
author img

By

Published : Sep 30, 2020, 4:48 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുസ്‌ലിം ലീഗ്-എൻ (പി.എം.എൽ-എൻ) നേതാവ് നവാസ് ഷെരീഫിനെ ലണ്ടനിൽ നിന്ന് തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ പാകിസ്ഥാൻ അതിവേഗത്തിലാക്കി. ഷെരീഫിനെ തിരിച്ചുകൊണ്ടുവരാൻ ബന്ധപ്പെട്ട അധികാരികളെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ഇക്കാര്യം ഉടന്‍ നടപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശം നൽകി.

പി‌എം‌എൽ-എൻ നേതാവിനെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ബ്രിട്ടീഷ് സർക്കാരിന് പാക് സർക്കാർ അഭ്യർത്ഥന അയച്ചിരുന്നുവെങ്കിലും ഇപ്പോൾ പുതിയ അപേക്ഷ അയക്കുമെന്ന് കാബിനറ്റ് അംഗം പറഞ്ഞു. ഒരു സാധാരണ അപേക്ഷയ്‌ക്ക് പുറമേ, അദ്ദേഹത്തെ കൈമാറുന്നതിനുള്ള ഔദ്യോഗിക അഭ്യർത്ഥനയും അയക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷെരീഫിനെ കോടതിയെ അറിയിക്കാതെ വിദേശത്തേക്ക് പോകാൻ അനുവദിച്ചെന്നാരോപിച്ച് കഴിഞ്ഞയാഴ്ച ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഐഎച്ച്സി ശക്തമായി വിമർശിച്ചിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ വൈദ്യചികിത്സയ്ക്കായി ഷെരീഫ് പാകിസ്താൻ വിട്ടിരുന്നു. സെപ്റ്റംബർ 17 ന് യുകെയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ മുഖേന പാകിസ്ഥാൻ വിദേശകാര്യ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കാലതാമസമില്ലാതെ നടപ്പാക്കിയതായി ഒരു വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പണമിടപാട് കേസിൽ പി‌എം‌എൽ-എൻ പ്രസിഡന്‍റ് ഷഹബാസ് ഷെരീഫിനെ തിങ്കളാഴ്ച ലാഹോർ ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ, അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾക്കപ്പുറത്ത് സ്വത്തുക്കൾ സൂക്ഷിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ‌എബി) ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.