ETV Bharat / international

ഇമ്രാന്‍ ഖാന്‍ ഇറാനിലേക്ക്; ഈ വര്‍ഷത്തെ രണ്ടാം സന്ദര്‍ശനം - Pak PM Imran Khan departs for Iran

ഭയകക്ഷി കാര്യങ്ങൾക്ക് പുറമെ സുപ്രധാന പ്രാദേശിക വികസനങ്ങളും ഇരുവരും ചർച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരു ദിവസത്തെ സന്ദർശനത്തിനായി ഇറാനിലേക്ക് പുറപ്പെട്ടു
author img

By

Published : Oct 13, 2019, 3:43 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ടെഹ്റാനിലേക്ക് പുറപ്പെട്ടു. ഇമ്രാന്‍ ഖാനൊപ്പം വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും സയ്യിദ് സുൽഫിക്കർ അബ്ബാസ് ബുഖാരിയും ഉണ്ട്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഇമ്രാന്‍ ഖാന്‍ ഇറാൻ സന്ദര്‍ശിക്കുന്നത്. ടെഹ്‌റാന്‍ മുന്‍ പ്രസിഡന്‍റ് ആയത്തുള്ള സയ്യിദ് അലി ഖമേനി, പ്രസിഡന്‍റ് ഹസ്സൻ റൂഹാനി എന്നിവരുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി കാര്യങ്ങൾക്ക് പുറമെ സുപ്രധാന പ്രാദേശിക വികസനങ്ങളും ഇരുവരും ചർച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക വികസനങ്ങള്‍ ചർച്ച ചെയ്യുന്നതിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Intro:Body:

https://www.aninews.in/news/world/asia/pak-pm-imran-khan-departs-for-iran-on-a-day-long-visit20191013140528/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.