ETV Bharat / international

മറിയം നവാസിന്‍റെ ഭര്‍ത്താവിന്‍റെ അറസ്റ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് പാക് സൈന്യം

പാകിസ്ഥാന്‍ മുസ്ലീം ലീഗിന്‍റെ (എന്‍) വൈസ് പ്രസിഡന്‍റായ മറിയം നവാസിന്‍റെ ഭര്‍ത്താവും മുന്‍ ക്യാപ്‌റ്റനുമായ മുഹമ്മദ് സഫ്‌ദറിനെയാണ് സിന്ധ് പൊലീസ് അറസ്റ്റ് ചെയ്‌തത്

author img

By

Published : Oct 21, 2020, 1:17 PM IST

Karachi Corps Commander  Maryam Nawaz  മറിയം നവാസിന്‍റെ ഭര്‍ത്താവിന്‍റെ അറസ്റ്റ്  അന്വേഷണത്തിന് ഉത്തരവിട്ട് പാക് സൈന്യം  Pak COAS orders probe into 'Karachi incident'  FIR registered against PML-N Vice President Maryam Nawaz's husband  Pakistan's Chief of Army Staff  PML-N Vice President Maryam Nawaz  പാകിസ്ഥാന്‍ മുസ്ലീം ലീഗ്  മറിയം നവാസ്
മറിയം നവാസിന്‍റെ ഭര്‍ത്താവിന്‍റെ അറസ്റ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് പാക് സൈന്യം

ഇസ്ലാമാബാദ്: പിഎംഎല്‍എന്‍ വൈസ് പ്രസിഡന്‍റ് മറിയം നവാസിന്‍റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്‌ത കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പാക് സൈന്യം. പാക് സൈനിക തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മറിയം നവാസിന്‍റെ ഭര്‍ത്താവും മുന്‍ ക്യാപ്‌റ്റനുമായ മുഹമ്മദ് സഫ്‌ദറിനെയാണ് കറാച്ചിയിലെ ഹോട്ടലില്‍ നിന്നും സിന്ധ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി സൈനിക മേധാവിയോടും ഐഎസ്ഐ ഡയറക്‌ടര്‍ ജനറല്‍ ലഫ്‌റ്റനന്‍റ് ഫൈസ് ഹമീദിനോടും അഭ്യര്‍ഥിച്ചിരുന്നു.

കറാച്ചിയിലെ ഹോട്ടലില്‍ അതിക്രമിച്ച് കയറിയാണ് മുഹമ്മദ് സഫ്‌ദറിനെ അറസ്റ്റ് ചെയ്‌തതെന്ന് തിങ്കളാഴ്‌ച മറിയം നവാസ് ട്വീറ്റ് ചെയ്‌തിരുന്നു. പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഞായാറാഴ്‌ച കറാച്ചിയില്‍ നടത്തിയ വന്‍ റാലിക്ക് പിന്നാലെയാണ് അറസ്റ്റ്. മുഹമ്മദ് അലി ജിന്നയുടെ ശവകൂടീരത്തിന് മുന്നില്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും സഫ്‌ദാര്‍ വിളിച്ചിരുന്നു. ശവകുടീരത്തിന്‍റെ പരിശുദ്ധി കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിന് മറിയം നവാസിനും സഫ്‌ദറിനും 200 പേര്‍ക്കുമെതിരെ കേസെടുത്തിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം സഫ്‌ദറിന് ജാമ്യം അനുവദിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.