ETV Bharat / international

പാക് സൈനിക മേധാവിയുടെ കാലാവധിനീട്ടല്‍; നിയമഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം - പാകിസ്ഥാന്‍ കരസേനാ മേധാവി

കഴിഞ്ഞ നവംബർ 28ന് വിരമിക്കേണ്ടിയിരുന്ന ബജ്‌വയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി പാക്‌ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

Pakistan  Islamabad  Gen Qamar Javed Bajwa  Chief of Army Staff  Term extension  കാലാവധിനീട്ടല്‍  ഖമര്‍ ജാവേദ് ബജ്‌വ
പാക് സൈനിക മേധാവിയുടെ കാലാവധിനീട്ടല്‍; നിയമഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം
author img

By

Published : Jan 2, 2020, 1:11 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം. ബജ്‌വക്ക് മൂന്ന് വര്‍ഷത്തെ കാലാവധി നീട്ടുന്നതിനായി ഭരണഘടനയിലും സൈനിക നിയമത്തിലും വരുത്തിയ ഭേദഗതിക്കാണ് അംഗീകാരം നല്‍കിയത്.

കാലാവധി നീട്ടുന്നതിനുള്ള നിയമത്തിലെ അവ്യക്തത നീക്കം ചെയ്യാനുള്ള സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഭേദഗതി ബിൽ വെള്ളിയാഴ്‌ച പാർലമെന്‍റിൽ അവതരിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി സമവായത്തിലെത്താനും ധാരണയായി. ബില്‍ പാസായാല്‍ 2023 വരെ സൈനിക മേധാവിയായി ബജ്‌വ തുടരും. കഴിഞ്ഞ നവംബർ 28ന് വിരമിക്കേണ്ടിയിരുന്ന ബജ്‌വയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി പാക്‌ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഭേദഗതി പ്രകാരം സൈനിക മേധാവിയുടെ വിരമിക്കാനുള്ള പ്രായപരിധി 64 വയസ് വരെ നീട്ടാം. എന്നാല്‍ സാധാരണരീതിയില്‍ ഇത് 60 വയസായിരിക്കും. അതേസമയം സൈനിക മേധാവിക്ക് പ്രായപരിധി നീട്ടാനുള്ള തീരുമാനം പ്രധാനമന്ത്രിയുടെ പ്രത്യേകാവകാശമായിരിക്കും. നേരത്തെ 2019 ഓഗസ്റ്റിൽ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ പ്രത്യേക വിജ്ഞാപനത്തിലൂടെ ബജ്‌വയുടെ കാലാവധി നീട്ടാൻ ശ്രമിച്ചിരുന്നുവെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.