വാഷിങ്‌ടണ്‍: ഏറെ നാളത്തെ ആശങ്കള്‍ക്ക് വിരാമം. നിയന്ത്രണം നഷ്‌ടപ്പെട്ട ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5ബി ഭൂമിയില്‍ പതിച്ചതായി റിപ്പോർട്ട്. ആളപായമോ മറ്റ് അപകടങ്ങളോ സൃഷ്‌ടിക്കാതെ ഇന്ത്യൻ മഹാസമുദ്രത്തില്‍ റോക്കറ്റ് പതിച്ചെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. മാലി ദ്വീപിനോട് ചേര്‍ന്നാണ് റോക്കറ്റ് പതിച്ചിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണമെന്നും ഉണ്ടായിട്ടില്ല.
-
CONFIRMED: #ChineseRocket has landed in the waters of the #IndianOcean - #Maldives … #china_rocket #china #ChineseRocket #ChineseRocketFalling #RocketChina #CCP #rocketdebris #rocketcrash pic.twitter.com/mFMlSSL0TP
— #ChineseRocket #ChinaRocket #Rocket (@WhiteHouse20200) May 9, 2021 " class="align-text-top noRightClick twitterSection" data="
">CONFIRMED: #ChineseRocket has landed in the waters of the #IndianOcean - #Maldives … #china_rocket #china #ChineseRocket #ChineseRocketFalling #RocketChina #CCP #rocketdebris #rocketcrash pic.twitter.com/mFMlSSL0TP
— #ChineseRocket #ChinaRocket #Rocket (@WhiteHouse20200) May 9, 2021CONFIRMED: #ChineseRocket has landed in the waters of the #IndianOcean - #Maldives … #china_rocket #china #ChineseRocket #ChineseRocketFalling #RocketChina #CCP #rocketdebris #rocketcrash pic.twitter.com/mFMlSSL0TP
— #ChineseRocket #ChinaRocket #Rocket (@WhiteHouse20200) May 9, 2021
100 അടി നീളവും 22 ടണ്‍ ഭാരവുമുള്ള റോക്കറ്റിന്‍റെ ഭൂമിയിലേക്കുള്ള വരവ് ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ ആശങ്ക സൃഷ്‌ടിച്ചിരുന്നു. ഇന്ന് രാവിലെ റോക്കറ്റ് സൗദി അറേബ്യൻ ആകാശത്ത് കണ്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
-
Remnants of China's biggest rocket landed in the Indian Ocean, with the bulk of its components destroyed upon re-entry into the Earth's atmosphere: Reuters
— ANI (@ANI) May 9, 2021 " class="align-text-top noRightClick twitterSection" data="
">Remnants of China's biggest rocket landed in the Indian Ocean, with the bulk of its components destroyed upon re-entry into the Earth's atmosphere: Reuters
— ANI (@ANI) May 9, 2021Remnants of China's biggest rocket landed in the Indian Ocean, with the bulk of its components destroyed upon re-entry into the Earth's atmosphere: Reuters
— ANI (@ANI) May 9, 2021
എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ചൈനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ഭൂമിയിലെത്തുന്നതിന് മുമ്പ് റോക്കറ്റ് കത്തി തീരുമെന്നും, ഭൂമിയിലെത്തിയാല്‍ തന്നെ കടലിലായിരിക്കും പതിക്കുകയെന്നും ചൈന വാദിച്ചിരുന്നു.
ചൈനയുടെ ആദ്യത്തെ സ്ഥിരം ബഹിരാകാശ നിലയത്തിന്‍റെ പ്രധാന മൊഡ്യൂൾ ഭ്രമണപഥത്തിലേക്ക് എത്തിച്ച റോക്കറ്റിന്‍റെ ഒരു ഭാഗമാണ് അപ്രതീക്ഷിതമായി ഭൂമിയിലേക്കെത്തിയത്. സാധാരണയായി ഉപയോഗം കഴിഞ്ഞ റോക്കറ്റുകളുടെ ഭാഗങ്ങൾ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ ഭ്രമണപഥത്തിലേക്ക് പോകാതെ ജലത്തിലേക്കാണ് പതിക്കുന്നത്.
അതേസമയം ലോംഗ് മാർച്ച് 5 ബി റോക്കറ്റിന്‍റെ പ്രധാന ഭാഗം നിയന്ത്രിക്കപ്പെടുന്നുണ്ടോ അതോ നിയന്ത്രണാതീതമായാണോ അന്തരീക്ഷത്തിലേക്ക് എത്തുന്നതെന്ന് ചൈനയുടെ ബഹിരാകാശ ഏജൻസി വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞ മെയ് മാസത്തിൽ മറ്റൊരു ചൈനീസ് റോക്കറ്റ് ഇത്തരത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് പശ്ചിമാഫ്രിക്കയിൽ അറ്റ്ലാന്‍റിക് സമുദ്രത്തിൽ പതിച്ചിരുന്നു.