ഇസ്ലമാബാദ്: ബലുചിസ്ഥാനിലെ തുര്‍ബാത് പ്രദേശത്ത് ശനിയാഴ്‌ച പാക് സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായും ഇന്‍റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് അറിയിച്ചു. ലാന്‍സ് നായക് ജാവേദ് കരീമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുര്‍ബത്തില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ പിഡാര്‍ക്കില്‍ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ബലുചിസ്ഥാന്‍, ക്യാബര്‍ പ്രദേശങ്ങളില്‍ സുരക്ഷ സേനയ്‌ക്ക് നേരെയുള്ള തീവ്രവാദി ആക്രമണം വര്‍ധിക്കുന്നതായി ഐഎസ്‌പിആര്‍ പ്രസ്‌താവനില്‍ പറഞ്ഞു. ജൂലയ് 14ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. മെയ് മാസമുണ്ടായ ആക്രമണത്തില്‍ ഒരു മേജര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണം; പാക് സൈനികന്‍ കൊല്ലപ്പെട്ടു - One soldier killed, three injured in terror attack in Pak
ബലുചിസ്ഥാന്‍, ക്യാബര്‍ പ്രദേശങ്ങളില്‍ സുരക്ഷ സേനയ്‌ക്ക് നേരെയുള്ള തീവ്രവാദി ആക്രമണം വര്‍ധിക്കുന്നതായി ഐഎസ്‌പിആര്‍
![പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണം; പാക് സൈനികന്‍ കൊല്ലപ്പെട്ടു പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണം; ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടു പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണം പാക് സൈനികന്‍ കൊല്ലപ്പെട്ടു One soldier killed, three injured in terror attack in Pak terror attack in Pak](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8175767-940-8175767-1595733806994.jpg?imwidth=3840)